ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യ. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ചിരവൈരികളായ പാകിസ്ഥാനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ഇന്ത്യ പരാജയപ്പെടുത്തി. തോല്‍വിയോടെ പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്തായി.
പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനവുമായി ഇന്ത്യ സെമിയില്‍ കടന്നു. ഇന്ത്യക്കെതിരെ ഇന്നലെ സമനില പിടിച്ചാല്‍ പോലും പാകിസ്ഥാന് സെമിയില്‍ കടക്കാമായിരുന്നു. എന്നാല്‍ ഇന്ത്യക്കു മുന്നില്‍ ദയനീയമായി പരാജയപ്പെട്ടതോടെ, പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പാകിസ്ഥാന്‍ പുറത്താകുകയായിരുന്നു.
മത്സരത്തിൽ ഇന്ത്യയ്ക്കായി ഹർമൻപ്രീത് സിങ് രണ്ടു ഗോളുകൾ നേടി. ജുഗരാജ് സിങ്, ആകാശ്ദീപ് സിങ് എന്നിവർ ഓരോ ഗോളും നേടി. ഇന്ത്യ, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാന്‍ ടീമുകളാണ് സെമിയിൽ കടന്നത്. പാകിസ്ഥാനും ജപ്പാനും അഞ്ച് വീതം പോയന്റു വീതമാണെങ്കിലും, കൂടുതല്‍ ഗോള്‍ വഴങ്ങിയതാണ് പാകിസ്ഥാന് തിരിച്ചടിയായത്.
മികച്ച ഗോള്‍ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ ജപ്പാന്‍ സെമിയിലേക്ക് മുന്നേറി. സെമി ഫൈനലില്‍ ഇന്ത്യ ജപ്പാനേയും മലേഷ്യ ദക്ഷിണ കൊറിയയേയും നേരിടും. ലോക റാങ്കിങ്ങിൽ 4–ാം സ്ഥാനത്താണ് ഇന്ത്യ. ഏഷ്യൻ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ മൂന്നു വട്ടം ജേതാക്കളായിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here