ഇന്ത്യാ സഖ്യത്തിലേക്ക് ഒഴുക്ക് തുടരുന്നു; മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയെ ഞെട്ടിച്ച് വിശ്വസ്തനും

നവി മുംബൈയിലെ ശിവസേന-ബിജെപി സംഘര്‍ഷത്തിനൊടുവില്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ വിശ്വസ്തന്‍ കൂടിയായ ശിവസേന നേതാവ് വിജയ് നഹട്ട രാജിവെച്ചു. എന്‍സിപിയില്‍ (എസ്പി) ചേര്‍ന്ന് എംവിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

ALSO READ:കേടായതിനെ തുടര്‍ന്ന് റോഡരികില്‍ പൂട്ടിവെച്ചിരുന്ന ബൈക്ക് മോഷ്ടിച്ചു; രണ്ട് പേര്‍ പിടിയില്‍

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് നവംബര്‍ ആദ്യവാരത്തില്‍ നടക്കാനിരിക്കെയാണ് എന്‍ഡിഎ സഖ്യത്തില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക്. കഴിഞ്ഞ ദിവസങ്ങളിലായി ബിജെപി, ശിവസേന, എന്‍സിപിയില്‍ നിന്നുള്ള നേതാക്കള്‍ എന്‍സിപി ശരദ് പവാര്‍ പക്ഷത്തേക്കും ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തേക്കും ചുവട് മാറിയിരുന്നു. മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മന്ത്രിയുമായ ഹര്‍ഷവര്‍ധന്‍ പാട്ടീല്‍ കഴിഞ്ഞ ദിവസം ശരദ് പവാര്‍ പക്ഷം എന്‍ സി പിയില്‍ ചേര്‍ന്നിരുന്നു. ഇന്ത്യ മുന്നണിയിലേക്ക് വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ എത്തുമെന്നാണ് മഹാവികാസ് അഘാഡി സഖ്യം നേതാക്കള്‍ അവകാശപ്പെടുന്നത്.

ALSO READ:ദേഹാസ്വാസ്ഥ്യം, ടർക്കിഷ് എയർലൈൻസ് പൈലറ്റ് യാത്രാമധ്യേ മരിച്ചു; ന്യൂയോർക്കിൽ അടിയന്തര ലാൻഡിങ് നടത്തി ‍വിമാനം

ബിജെപി ശിവസേന പോരില്‍ പൊറുതി മുട്ടിയാണ് വിജയ് നഹട്ട എന്‍സിപിയില്‍ (എസ് പി) അഭയം തേടിയിരിക്കുന്നത്. നവി മുംബൈയിലെ ശിവസേന-ബിജെപി അധികാര വടംവലിയാണ് പ്രധാന കാരണം. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ അടുത്ത അനുയായിയുടെ നീക്കം അണികളെയും ഞെട്ടിച്ചിരിക്കയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News