ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പര ജയത്തോടെ അവസാനിപ്പിക്കാൻ ഇന്ത്യ. അവസാന മത്സരം ബംഗളൂരുവിലാണ്. 3–1നാണ് അഞ്ചു പരമ്പരയുള്ള മത്സരം ഇന്ത്യ വിജയിച്ചത്. ഇന്ത്യൻ യുവനിരയുടെ ലക്ഷ്യം ദക്ഷിണാഫ്രിക്കയുമായുള്ള ട്വന്റി20യാണ്. ഡിസംബർ 10ന് ആരംഭിക്കുന്നത്. സൂര്യകുമാർ യാദവാണ് ക്യാപ്‌റ്റനായി തുടരുക. ഈ പരമ്പരയിൽ പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്.
ALSO READ: ‘രജനി’ ഡിസംബര്‍ എട്ടിന് തിയറ്ററുകളിലെത്തും
ബാറ്റർമാർ ഓസീസിനെതിരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 20 റണ്ണിനാണ് റായ്‌പുരിൽ നടന്ന നാലാംമത്സരത്തിൽ ജയിച്ചത്. മുൻനിര ബാറ്റർമാർ പതറിയ സാഹചര്യത്തിൽ പരമ്പരയിലെ ആദ്യകളിക്ക് റിങ്കു സിങ്ങും ജിതേഷ് ശർമയുമാണ് മികച്ച സ്‌കോറിലെത്തിച്ചത്. അക്‌സർ പട്ടേലും രവി ബിഷ്‌ണോയിയും ബൗളിങ് നിരയിൽ തിളങ്ങി. 180ന് മുകളിലായിരുന്നു ഐപിഎല്ലിലെ മിക്ക കളികളിലേയും സ്‌കോർ.
ALSO READ: ചരിത്രത്തിൽ ഇതാദ്യം, കാതലിനെ തേടി ആ നേട്ടമെത്തി; മമ്മൂട്ടി ചിത്രം ഇനി ലോകത്തിന്റെ നെറുകയിൽ
ഇന്ത്യ പരമ്പര സ്വന്തമാക്കിയത് കാരണം ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ടീമിലേക്ക് തിലക് വർമ തിരിച്ചെത്താൻ സാധ്യതയുണ്ട്. ഓസീസ് ടീമിലും മാറ്റങ്ങളുണ്ടായേക്കും. ഓസീസിന്റെ പ്രതീക്ഷ ട്രാവിസ് ഹെഡിലാണ്. തൻവീർ സംഗയ്‌ക്കുപകരം പേസർ കെയ്‌ൻ റിച്ചാർഡ്‌സ്‌സൺ കളിക്കാനുള്ള സാധ്യതയും ഉണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here