മൊബൈല്‍ ഫോണ്‍ നിര്‍മാണത്തിനായി ഉപയോഗിക്കുന്ന ഘടകഭാഗങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ മൊബൈല്‍ ഫോണുകളുടെ വില കുറയും.15 ശതമാനത്തില്‍ നിന്ന് 10 ശതമാനമായാണ് ഇറക്കുമതി തീരുവ കുറച്ചത്. ലെന്‍സ്, ബാക്ക് കവര്‍, പ്ലാസ്റ്റിക്, ലോഹം, ബാറ്ററിയുടെ ഭാഗങ്ങള്‍ എന്നിവ ഉള്‍പ്പടെയുള്ളവയുടെ തീരുവയാണ് കുറച്ചത്.
ALSO READ; ‘അവങ്ക താ എന്നുടെ അമ്മാവാ ഇറുക്കണം’, അടുത്ത ജന്മത്തിൽ ഷംന കാസിമിന്റെ മകനായി ജനിക്കണമെന്ന് മിഷ്‌കിൻ
ഈ നീക്കം ഇന്ത്യയുടെ മൊബൈല്‍ ഫോണ്‍ നിര്‍മാണത്തെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കുമെന്നാണ് പറയുന്നത്.ആപ്പിള്‍ പോലുള്ള കമ്പനികള്‍ക്ക് തീരുമാനം ഗുണകരമാണ്. ഇന്ത്യയുടെ കയറ്റുമതി സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.
ALSO READ;മുട്ടയുടെ മഞ്ഞ കഴിച്ചാല്‍ കൊളസ്ട്രോള്‍ കൂടുമോ..?
മൊബൈല്‍ ഫോണുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രധാന ഘടകങ്ങളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാന്‍ ഇന്ത്യ ആലോചിച്ചതായി ഈ മാസം ആദ്യം വാര്‍ത്ത പുറത്തു വന്നിരുന്നു.മൊബൈല്‍ ഫോണ്‍ ഭാഗങ്ങളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കുന്നത് വന്‍കിട ആഗോള നിര്‍മ്മാതാക്കളെ ഇന്ത്യയില്‍ വലിയ തോതിലുള്ള മൊബൈല്‍ അസംബ്ലി ലൈനുകള്‍ സ്ഥാപിക്കാന്‍ സഹായിക്കാനും സാധ്യതയുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here