ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ആദ്യ ട്വന്‍റി 20യില്‍ ഇന്ത്യക്ക് 38 റണ്‍സിന്‍റെ പരാജയം. ഇന്ത്യ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. വാംഖഡെ സ്റ്റേഡിയത്തില്‍ 198 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഹർമന്‍പ്രീത് കൗറിനും നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു.
ALSO READ: തദ്ദേശീയമായി നിർമിച്ച നാലാമത്തെ പ്രതിരോധ കപ്പൽ നീറ്റിലിറക്കി സൗദി
ഇംഗ്ലണ്ട്- 197/6 (20), ഇന്ത്യ-159/6 (20). 53 പന്തില്‍ 77 റണ്‍സും ഒരു വിക്കറ്റുമായി ഇംഗ്ലണ്ടിന്‍റെ നാറ്റ് സൈവർ ബ്രണ്ട് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് വനിതകള്‍ 1-0ന് മുന്നിലെത്തി. രണ്ടാം ടി20 9-ാം തിയതി മുംബൈയില്‍ തന്നെ നടക്കും.
സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ് എന്നിവരുടെ വിക്കറ്റ് പവർപ്ലേയ്ക്കിടെ നഷ്ടമായത് തിരിച്ചടിയായി. ഇതിന് ശേഷം 42 പന്തില്‍ 52 റണ്‍സെടുത്ത ഷെഫാലി വർമ്മ തിളങ്ങിയെങ്കിലും ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗർ (, വിക്കറ്റ് കീപ്പർ റിച്ച ഘോഷ് എന്നിവർക്ക് അധിക നേരം നില്‍ക്കാന്‍ കഴിയാത്തതും തിരിച്ചടിയായി. കനിക അഹൂജ 12 പന്തില്‍ 15 റണ്‍സുമായി മടങ്ങി. പൂജ വസ്ത്രകർ , ദീപ്തി ശർമ്മ എന്നിവർ പുറത്താവാതെ നിന്നു. നാല് ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയ സോഫീ എക്കിള്‍സ്റ്റണ്‍ ഇംഗ്ലീഷ് ബൗളിംഗില്‍ തിളങ്ങി. നാറ്റ് സൈർ ബ്രണ്ടും ഫ്രേയ കെംപും സാറ ഗ്ലെന്നും ഓരോരുത്തരെ പുറത്താക്കി.
ALSO READ: ഗാസയില്‍ ദുരിതമനുഭവിക്കുന്ന പലസ്തീന്‍ ജനതക്ക് സഹായഹസ്തവുമായ് ലുലു ഗ്രൂപ്പ്
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് വനിതകള്‍ തുടക്കത്തില്‍ 2-2 എന്ന നിലയില്‍ പതറിയ ശേഷം ഡാനിയേല വ്യാറ്റ്, നാറ്റ് സൈവര്‍ ബ്രണ്ട്, എമി ജോണ്‍സ് ത്രിമൂര്‍ത്തികളുടെ ബാറ്റിംഗ് വെടിക്കെട്ടില്‍ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റിന് 197 റണ്‍സ് എന്ന കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി. നാറ്റ് 53 പന്തില്‍ 77 ഉം വ്യാറ്റ് 47 പന്തില്‍ 75 ഉം റണ്‍സ് നേടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here