ലോകകപ്പില്‍ ഇം​ഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ സെമിയിലേക്ക്

ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ വിജയവുമായി ഇന്ത്യ. ആറാമതും ജയം ഉറപ്പാക്കിയായതോടെ ഇന്ത്യ സെമിയിലേക്ക് കടന്നു. വിജയത്തോടെ ഇന്ത്യ പോയന്റ് പട്ടികയിൽ വീണ്ടും ഒന്നാമതെത്തി. 100 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.  230 റൺസ് വിജയത്തിലേക്ക് എത്തിയ ഇംഗ്ലണ്ടിനെ 34.5 ഓവറിൽ 129 റൺസിന് പുറത്താക്കി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ 87 റണ്‍സാണ്ഇന്ത്യക്ക് തുണയായത് .

ALSO READ:ആന്ധ്രപ്രദേശില്‍ പാസഞ്ചര്‍ ട്രെയിനിലേക്ക് എക്സ്പ്രസ് ട്രെയിന്‍ ഇടിച്ചുകയറി മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

സൂര്യകുമാര്‍ യാദവ് (49), കെ എല്‍ രാഹുല്‍ (39) എന്നിവരുടെയും പ്രകടനവും വിജയത്തിൽ പങ്കുവഹിച്ചു. മുഹമ്മദ് ഷമി നാല് വിക്കറ്റ് വീഴ്ത്തി, ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് നേടി, രണ്ട് വിക്കറ്റ് കുൽദീപ് യാദവ് എടുത്തു .

ALSO READ:മത്സരത്തിനിടെ അമേരിക്കൻ ഐസ് ഹോക്കി താരത്തിന് മരണം
അഞ്ചാം തോൽവിയോടെ ഇംഗ്ലണ്ടിന്റെ സെമി പ്രതീക്ഷ അവസാനിച്ചു. ആദ്യ നാലോവറുകളിൽ മാത്രമാണ് ഇം​ഗ്ലണ്ട് ബാറ്റർമാർക്ക് തിളങ്ങനായത്.നാലാം ഓവറിൽ അഞ്ചാം പന്തിൽ ഡേവിഡ് മലാനെ (16) ബുംറ വീഴ്ത്തി. തൊട്ടടുത്ത പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി ജോ റൂട്ടും (0) മടങ്ങി. എട്ടാം ഓവറിൽ ബെൻ സ്‌റ്റോക്ക്‌സിന്റെ (0) കുറ്റിതെറിപ്പിച്ച് മുഹമ്മദ് ഷമിയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. 10-ാം ഓവറിൽ ജോണി ബെയർസ്‌റ്റോയേയും (14) ഷമി മടക്കി.

46 പന്തിൽ നിന്ന് 27 റൺസെടുത്ത ലിവിങ്സ്റ്റണാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 229 റൺസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News