അര്‍ധ സെഞ്ചുറിയുമായി രോഹിതും കോലിയും സര്‍ഫറാസും; ഇന്ത്യ പൊരുതുന്നു

kohli-sarfaraz

ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് എന്ന നിലയില്‍. ഫോളോ ഓണ്‍ ഒഴിവാകാന്‍ 125 റണ്‍സാണ് വേണ്ടത്. ന്യൂസിലാന്‍ഡിന്റെ ആദ്യ ഇന്നിങ്‌സ് 402ല്‍ അവസാനിച്ചിരുന്നു.

Also Read: ഇംഗ്ലണ്ടിന് എട്ടിന്റെ പണി കൊടുത്ത് നുമാനും സാജിദും; ഒടുവില്‍ വിജയം കൊയ്ത് പാക്കിസ്ഥാന്‍

ക്യാപ്റ്റന്‍ രോഹിത് ശര്‍മ (52), വിരാട് കോലി (70), സര്‍ഫറാസ് ഖാന്‍ (70*) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. ഓപണര്‍ യശസ്വി ജെയ്‌സ്വാള്‍ 35 റണ്‍സെടുത്തു.

കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും മൂന്നുവീതം വിക്കറ്റുകളെടുത്തു. മുഹമ്മദ് സിറാജ് രണ്ടും ജസ്പ്രീത് ബുംറ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഒന്നുവീതവും വിക്കറ്റെടുത്തു. കിവീസ് ബാറ്റിങ് നിരയില്‍ രചിന്‍ രവീന്ദ്ര സെഞ്ചുറി (134) നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News