ഇന്ത്യയുടെ ആഭ്യന്തര ഉൽപാദന വളർച്ചാനിരക്കിൽ വൻ ഇടിവ്. നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തില്‍(ജൂലൈ–- സെപ്‌തംബർ) ജിഡിപി വളർച്ച 5.4 ശതമാനമായി കൂപ്പുകുത്തി.
also read: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു;പ്രതീക്ഷയുണർത്തി ഓഹരി വിപണി
ഒന്നര വർഷത്തിനിടെയിലെയുണ്ടായ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്ക് ആണിത്. ഏപ്രിൽ– ജൂൺ മാസത്തിൽ 6.7 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്. കഴിഞ്ഞ സാമ്പത്തികവർഷം രണ്ടാം പാദത്തിൽ 8.1 ശതമാനമായിരുന്നു.സ്വകാര്യ ഉപഭോഗത്തിലെ ഇടിവും സാമ്പത്തിക മേഖലകളിലെ ഉൽപ്പാദന മുരടിപ്പുമാണ് തകർച്ചയ്‌ക്ക് പിന്നിൽ.
അതേസമയം ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. രണ്ടു പൈസയുടെ നഷ്ടത്തോടെ 84.49 എന്ന നിലയിലേക്കാണ് വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ രൂപയുടെ മൂല്യം ഇടിഞ്ഞത്. ഡോളറിന്റെ മൂല്യം കൂടിയതും ഓഹരി വിപണിയില്‍ പുറത്തേയ്ക്കുള്ള വിദേശ നിക്ഷേപത്തിന്റെ അമിതമായി എത്തുന്നത് തുടരുന്നതുമാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണം.
84.50 ആണ് സര്‍വകാല റെക്കോര്‍ഡ് താഴ്ച. ഇത് മറികടന്നും രൂപയുടെ മൂല്യം താഴുമോ എന്ന ആശങ്കയുണ്ട്.തുടക്കത്തില്‍ 200 പോയിന്റിന് മുകളിലായിരുന്നു ബിഎസ്ഇ സെന്‍സെക്‌സ് . കഴിഞ്ഞ ദിവസങ്ങളിൽ 1190 പോയിന്റ് താഴ്ന്നതോടെ സെന്‍സെക്‌സ് വീണ്ടും 80,000 എന്ന ലെവലിനും താഴെ എത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here