കുവൈത്തിനെ തോല്‍പ്പിച്ച് സാഫ് കപ്പിൽ ഗ്രൂപ്പ് ചാമ്പ്യന്മാരാകാനുള്ള അവസരം തുലച്ച് ഇന്ത്യ. അവസാന ഗ്രൂപ്പ് മത്സരത്തില്‍ നിശ്ചിതസമയത്ത് ഒരു ഗോളിന് മുന്നിലായിരുന്ന ഇന്ത്യ ഇൻജുറി ടൈമിൽ വഴങ്ങിയ സെൽഫ് ഗോളിൽ സമനിലയിൽ കുരുങ്ങി.
മികച്ച കളി മൈതാനത്ത് പുറത്തെടുത്ത് തന്നെയായിരുന്നു ഇന്ത്യയുടെ തുടക്കം. എതിരാളികള്‍ ശക്തരാണെന്നറിഞ്ഞു കൊണ്ടുള്ള കളി. തുടക്കം മുതലേ അറ്റാക്ക് ചെയ്ത് കുവൈത്തിനെ പ്രതിരോധത്തിലാക്കാനായിരുന്നു പരിശീലകന്‍ സ്റ്റിമാചാന്‍റെ ഉപദേശം.ആക്രമണമാണ് മികച്ച പ്രതിരോധം എന്ന് മനസ്സിലാക്കി കളിച്ച ഇന്ത്യ കുവൈറ്റിനെ താളം കണ്ടെത്താൻ അനുവദിച്ചേ ഇല്ല. ആദ്യ പകുതിയുടെ അധികസമയത്ത് ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്തത്.
Also Read: ബി സി സി ഐയ്‌ക്കെതിരെ ശശി തരൂര്‍
47ആം മിനുട്ടിൽ കോർണറിൽ ഒരു ആക്രൊബാറ്റിക് വോളിയിലൂടെ ഛേത്രി പന്ത് വലയിലെത്തിക്കുകയായിരുന്നു . ഛേത്രിയുടെ ഇന്ത്യക്ക് ആയുള്ള 92ആം ഗോളായിരുന്നു ഇത്. ആദ്യ പകുതിയില്‍ മികച്ച ആക്രമണ ഫുട്‌ബോളാണ് ഇന്ത്യ പുറത്തെടുത്തത്. ഛേത്രിയും ആഷിഖ് കുരുണിയനും മഹേഷ് സിങ്ങും ആകാശ് മിശ്രയും തുടര്‍ച്ചയായി കുവൈത്ത് പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്നു. എന്നാല്‍ പലപ്പോഴും മോശം ഫിനിഷിങ്ങാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.മറുവശത്ത് കുവൈറ്റും പന്ത് കിട്ടിയാൽ ആക്രമിക്കാൻ തന്നെയാണ് ശ്രമിച്ചത്.മത്സരത്തിന്റെ 81ആം മിനുട്ടിൽ പരിശീലകൻ സ്റ്റിമാച് ചുവപ്പ് കണ്ട് പുറത്ത് പോയത് ഇന്ത്യക്ക് നിരാശ നൽകി.
Also Read: ആരാധകന്റെ ദുരൂഹമരണം; അന്വേഷണം ആവശ്യപ്പെട്ട് ജൂനിയര്‍ എന്‍ടിആര്‍
ഈ ടൂർണമെന്റിൽ ഇത് രണ്ടാം തവണയാണ് സ്റ്റിമാച് ചുവപ്പ് കാണുന്നത്.ഇരു ടീമിലെയും താരങ്ങള്‍ പലപ്പോഴും മൈതാനത്ത് ഏറ്റുമുട്ടിയപ്പോള്‍ സ്റ്റിമാച്ചിന്റേതടക്കം മൂന്ന് ചുവപ്പുകാര്‍ഡുകളാണ് റഫറി പുറത്തെടുത്തത്.സഹലിനെ തള്ളിയിട്ടതിന് അൽ ഖലാഫും അതിനെ പ്രതിരോധിച്ച റഹീം അലിയും ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇതോടെ രണ്ടു ടീമും 10 പേരായി ചുരുങ്ങി.ഇതോടെ കളിയിലെ മേധാവിത്തം കളഞ്ഞുകുളിച്ച ഇന്ത്യയ്‌ക്കെതിരേ ഇന്‍ജുറി ടൈമില്‍ കുവൈത്ത് സമനില പിടിച്ചു. അല്‍ബ്ലൗഷിയുടെ ക്രോസ് തടയാന്‍ ശ്രമിച്ച അന്‍വര്‍ അലി കാലില്‍ തട്ടി ഗതിമാറിയ പന്ത് സ്വന്തം പോസ്റ്റില്‍ കയറുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here