ലോകകപ്പ് യോഗ്യതാ പോരാട്ടം; അഫ്ഗാനെതിരെ ഗോള്‍ രഹിത സമനില വഴങ്ങി ഇന്ത്യ

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അഫ്ഗാനെതിരെ ഗോള്‍ രഹിത സമനില വഴങ്ങി ഇന്ത്യ. സൗദി അറേബ്യയില്‍ നടന്ന എവേ മത്സരത്തില്‍ ഇരുടീമുകള്‍ക്കും ഗോള്‍ സ്‌കോര്‍ ചെയ്യാനായില്ല. മധ്യനിരയില്‍ മാത്രമാണ് മികച്ച നീക്കങ്ങള്‍ നടന്നത്.

മന്‍വീര്‍ സിങ് ആദ്യ പകുതിയില്‍ മികച്ച പൊസിഷനില്‍ എത്തിയത് പ്രതീക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. രണ്ടാം പകുതിയില്‍ വിക്രം സിങ് മികച്ച പ്രകടനം നടത്തിയെങ്കിലും ഗോള്‍ ഒന്നും നേടാന്‍ കഴിഞ്ഞില്ല.

Also Read: കാറിനുള്ളില്‍ ടി വിയും ഫ്രിഡ്ജും, ഇന്ത്യ കണ്ട ഏറ്റവും വലിയ ആഡംബര വാഹനം; പ്രാരംഭ വില 2 കോടി

മലയാളി സഹല്‍ അബ്ദുല്‍ സമദില്ലാതെ ഇന്ത്യ ഇറങ്ങിയത്. താരത്തിനു പരിക്കാണ് തിരിച്ചടിയായത്. മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ നാല് പോയിന്റാണ് ഇന്ത്യക്ക് ഗ്രൂപ്പില്‍ ഉള്ളത്. ഇന്ത്യ ഇനി ഹോം ഗ്രൗണ്ടില്‍ വെച്ച് അഫ്ഗാനിസ്താനെ നേരിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News