ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ലോക റെക്കോർഡോടെ ആദ്യ സ്വർണം . ഷൂട്ടിങ്ങിൽ ആണ് ഇന്ത്യ ആദ്യ സ്വർണം നേടിയത്. പുരുഷമാരുടെ 10 മീറ്റർ എയർ റൈഫിൾ ടീമിനാണ് സ്വർണം. രുദ്രാൻകഷ് ,ദിവ്യാൻഷ് , ഐശ്വര്യയ് തോമർ അടങ്ങുന്ന ടീമിനാണ് നേട്ടം.മൂന്നുപേരും വ്യക്തിഗത ഇനത്തിൽ ഫൈനലിൽ. 1893.7 മീറ്റർ പോയിന്റ് നേടി ഇന്ത്യൻ ടീം ലോക റെക്കോർഡ് കുറിച്ചു.തുഴച്ചിലിൽ ഒരു വെങ്കലം കൂടി ഇന്ത്യ നേടി. 4 പേരടങ്ങുന്ന പുരുഷ ടീമിനാണ് വെങ്കലം. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം 7 ആയി.
ALSO READ:രണ്ടാം വന്ദേഭാരത് തിരുവനന്തപുരത്ത് എത്തി
ഒക്ടോബര്‍ 8 വരെ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ 45 രാജ്യങ്ങളില്‍ നിന്നായി 12000-ത്തോളം കായികതാരങ്ങള്‍ മത്സരിക്കും. ഏഷ്യാഡിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണ് ഇന്ത്യൻ ടീമിലുള്ളത്. 4655 അംഗങ്ങളാണ് ഇന്ത്യന്‍ ടീമിലുള്ളത്. ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി ഹോക്കി നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങും ബോക്‌സര്‍ ലവ്‌ലിന ബോര്‍ഗോഹെയ്‌നും പതാകയേന്തിയത്. 40 കായിക ഇനങ്ങളിലായി 481 മെഡലുകളാണുള്ളത്. ഇന്ത്യ ഇതില്‍ 39 ഇങ്ങളിലാണ് മത്സരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here