ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യമത്സരം ഓസ്‌ട്രേലിയക്കെതിരെ ഞായറാഴ്ച നടക്കാനിരിക്കെ ഇന്ത്യന്‍ ടീമിന് വന്‍ തിരിച്ചടി. ടീമിന്റെ ഓപ്പണറായ ശുഭ്മാന്‍ ഗില്ല് കളിക്കില്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഡെങ്കിപ്പനി ബാധിതനായ താരം ആശുപത്രിയിലാണെന്ന വിവരമാണ് ടീം ക്യാമ്പില്‍ നിന്ന് പുറത്തുവരുന്നത്. ഇതോടെ ആദ്യമത്സരത്തില്‍ ഗില്ലില്ലാതെ ടീം കളത്തിലിറങ്ങേണ്ടതായിട്ട് വരും.
Also Read: തീ തുപ്പുന്ന അഗ്നിപർവതത്തിലേക്ക് ഒരു സാഹസിക യാത്ര; വൈറലായി വീഡിയോ
ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഗില്ലിന്റെ ആരോഗ്യനില നിരീക്ഷിച്ച് വരികയാണെന്നും, വെള്ളിയാഴ്ച കൂടുതല്‍ പരിശോധനയ്ക്ക് ശേഷം താരത്തിന് കളിക്കാനാകുമോ എന്ന് തീരുമാനിക്കുമെന്നും ടീമുമായി അടുത്ത ബന്ധമുള്ളവര്‍ അറിയിച്ചു. വ്യാഴാഴ്ച ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ടീമിന്റെ നെറ്റ് സെഷനില്‍ ഗില്‍ പങ്കെടുത്തിരുന്നില്ല.
Also Read: ഗോരഖ്പുര്‍ കൂട്ടശിശുമരണം ജവാന്‍ സിനിമയില്‍; ഷാരൂഖാനെ പ്രശംസിച്ച് ഡോ കഫീല്‍ ഖാന്‍
മികച്ച ഫോമിലുള്ള ഗില്ലിനെ നിര്‍ണായക പോരാട്ടത്തില്‍ നഷ്ടമാകുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാകും. ഈ വര്‍ഷമാദ്യം ന്യൂസിലന്‍ഡിനെതിരെ ഗില്‍ ഇരട്ട സെഞ്ചുറി നേടിയിരുന്നു. 890 റണ്‍സുമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായിരുന്നു. അടുത്തിടെ നടന്ന ഏഷ്യാ കപ്പിലും 302 റണ്‍സുമായി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററാകാ ഗില്ലിന് കഴിഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here