ഇൻ്റർ കോണ്ടിനെൻ്റൽ കപ്പിൽ ഇന്ത്യക്ക് വിജയ തുടക്കം

ഇന്‍റർ കോണ്ടിനെന്‍റൽ കപ്പിൽ ഇന്ത്യക്ക് വിജയ തുടക്കം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മംഗോളിയയെ തോൽപ്പിച്ചത്. ആധികാരികമായ മത്സരത്തിനാണ് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മംഗോളിയക്കെതിരെ മികച്ച തുടക്കം ലഭിച്ചത് ഇന്ത്യക്ക് കരുത്തായി. മത്സരം ആരംഭിച്ച് രണ്ടാം മിനുട്ടിൽ തന്നെ ഇന്ത്യ സഹലിലൂടെ ആദ്യ ഗോൾ നേടി. വലതു വിങ്ങിലൂടെ വന്ന അനിരുദ്ധ് താപ നൽകിയ ക്രോസ് സഹൽ കൃത്യമായി കൈകാര്യം ചെയ്തു

മത്സരം പതിനാലു മിനുട്ട് പിന്നിട്ടപ്പോൾ മംഗോളിയയുടെ വല കുലുക്കി ഇന്ത്യ മത്സരം ഒന്നുടെ അരക്കെട്ട് ഉറപ്പിച്ചു. കോർണറിൽ നിന്ന് ജിങ്കന്റെ ഹെഡർ സേവ് ചെയ്യപ്പെട്ടപ്പോൾ റീബൗണ്ടിലൂടെ ചാങ്തെ ഗോൾ കണ്ടെത്തുകയായിരുന്നു.

നാൽപ്പതാം മിനുട്ടിൽ സഹലിന്റെ ഒരു ലോംഗ് റേഞ്ചർ ഗോളിനടുത്ത് എത്തിയെങ്കിലും ഗോൾ നേടാൻ സാധിച്ചില്ല. ഇന്ത്യയെക്കാൾ റാങ്കിംഗിൽ ഏറെ പിറകിൽ ഉള്ള മംഗോളിയക്ക് എതിരെ ഗോളുകളുടെ പെരുമ‍ഴ വീ‍ഴും എന്ന് കരുതിയ ആരാധകർ നിരാശയായി. ഇനി ഈ മാസം 12നാണ് ഇന്ത്യയുടെ അടുത്ത മത്സരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News