ഫിഫ റാങ്കിങില്‍ മികച്ച നേട്ടം സ്വന്തമാക്കി ഇന്ത്യ; പുതിയ പട്ടികയില്‍ 100ാം സ്ഥാനത്ത്

സാഫ് ചാമ്പ്യന്‍ഷിപ്പില്‍ സെമി ഉറപ്പിച്ചതിനു പിന്നാലെ ഏറ്റവും പുതിയ ഫിഫ റാങ്കിങില്‍ മികച്ച നേട്ടം സ്വന്തമാക്കി ഇന്ത്യ. പുതിയ പട്ടികയില്‍ ഇന്ത്യ 100ാം സ്ഥാനത്തെത്തി. ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് ഇന്ത്യയുടെ മുന്നേറ്റം. നേരത്തെ 101ാം സ്ഥാനത്തായിരുന്നു ഇന്ത്യ.

Also Read: അവശേഷിച്ച സ്റ്റാഫ് റൈറ്റര്‍മാരെയും നാഷണല്‍ ജ്യോഗ്രഫിക് മാസിക പിരിച്ചുവിട്ടു; റിപ്പോര്‍ട്ട്

ലോക ജേതാക്കളായ അര്‍ജന്റീനയാണ് ഒന്നാം സ്ഥാനത്ത്. റണ്ണേഴ്സ് അപ്പായ ഫ്രാന്‍സ് രണ്ടാം സ്ഥാനത്തും ബ്രസീല്‍ മൂന്നാമതും നില്‍ക്കുന്നു. നാലാം സ്ഥാനം ഇംഗ്ലണ്ടിന്. ബെല്‍ജിയം അഞ്ചും ക്രോയേഷ്യ ആറും ഹോളണ്ട് ഏഴും ഇറ്റലി എട്ടും സ്ഥാനത്ത്. ഒന്‍പതാം സ്ഥാനത്ത് പോര്‍ച്ചുഗലാണ്. നാഷന്‍സ് ലീഗ് ജേതാക്കളായ സ്പെയിന്‍ പത്താം സ്ഥാനത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News