പാട്ട് ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. നമുക്ക് ഇഷ്ടമുള്ള പാട്ടുകള്‍ കേട്ട് കിടക്കുക എന്നത് തന്നെ മനോഹരമായ കാര്യമാണ്. മെലഡി പാട്ടുകള്‍ കേള്‍ക്കുന്നതെങ്കില്‍ പിന്നെ പറയുകയും വേണ്ട. എന്നാല്‍ ഈ പാട്ടുകള്‍ പാടുന്ന ഗായകരുടെ വരുമാനം എത്രയാണെന്ന് നിങ്ങള്‍ക്ക് അറിയുമോ ?
വല്ലപ്പോഴും മാത്രം ഒരു പാട്ട് പാടുന്ന എ ആര്‍ റഹ്‌മാന്‍ ഒരു പാട്ടിനായി വാങ്ങുന്ന പ്രതിഫലം മൂന്ന് കോടിയാണ്. ആ പാട്ട് ഉറപ്പായും വന്‍ഹിറ്റായിരിക്കും. ഇന്ത്യയിലെ നമ്പര്‍ വണ്‍ സംഗീത സംവിധായകനും ഓസ്‌കാര്‍ ജേതാവുമായ എ.ആര്‍. റഹ്‌മാന്‍ ആണ് ഇന്ത്യയില്‍ ഏറ്റവും കൂടിയ പ്രതിഫലം വാങ്ങുന്ന ഗായകന്‍.
Also Read : കര്‍മ ഈസ് എ ബീച്ച് എന്ന് ടൊവിനോ, നീ പകപോക്കുവാണല്ലേടാ എന്ന് ബേസിലും; ട്രോളിക്കൊന്ന് സഞ്ജു സാംസണും
സംഗീത സംവിധാനത്തില്‍ പരിപൂര്‍ണ ശ്രദ്ധ പതിപ്പിച്ചതോടെ വല്ലപ്പോഴും മാത്രമാണ് റഹ്‌മാന്‍ പാട്ട് പാടാറുള്ളത്.റഹ്‌മാന്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഗായിക ശ്രേയ ഘോഷാല്‍ ആണ്. 25 ലക്ഷമാണ് ശ്രേയയുടെ പ്രതിഫലം.
പിന്നാലെയുള്ള സുനീതി ചൗഹാനും അരിജിത് സിങും ഒരു പാട്ടിനായി വാങ്ങുന്നത് 18 മുതല്‍ 20 ലക്ഷം രൂപയാണ്. 15മുതല്‍ 18 ലക്ഷം വരെയാണ് സോനു നിഗമിന്റെ പ്രതിഫലം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here