ലോകത്ത് അതിദരിദ്രര്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയിൽ ; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വിട്ട് ഐക്യരാഷ്ട്ര സംഘടന

UN

ലോകത്ത് അതിദരിദ്രര്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയിലെന്ന് ഐക്യരാഷ്ട്ര സംഘടന. 23.4 കോടി അതിദരിദ്രരുണ്ടെന്നാണ് യുഎന്നിന്റെ കണക്ക്. 2047ഓടെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുമെന്ന് മോദി സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വരുന്നത്.

112 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ 23.4 കോടി പേര്‍ അതിദരിദ്രാവസ്ഥയിലുള്ള ഇന്ത്യയാണ് പട്ടികയില്‍ ഒന്നാമത്.2047 ല്‍ വികസിത രാജ്യമാകുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം.ഇതിനിടെയാണ് ഐക്യരാഷ്ട്ര സംഘടന കണക്കുകള്‍ പുറത്ത് വിട്ടത്. ലോകത്താകെ 100 കോടിയിലേറെ പേര്‍ അതിദരിദ്രാവസ്ഥയിലാണെന്നും യുഎന്‍ ഡവലപ്മെന്റ് പ്രോഗ്രാം റിപ്പോര്‍ട് വ്യക്തമാക്കി.

ALSO READ: നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ അതിര്‍ത്തി കടന്ന് ലെബനീസ് ഡ്രോണ്‍

ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, എത്യോപ്യ, നൈജീരിയ, കോംഗോ എന്നീ രാജ്യങ്ങളും അതിദരിദ്രരുടെ പട്ടികയിലുണ്ട്.ലോകത്താകെയുള്ള കണക്കില്‍ പകുതിയും ഈ രാജ്യങ്ങളിലാണ്.ഓക്സ്ഫഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഇനിഷ്യേറ്റീവുമായി സഹകരിച്ചായിരുന്നു യുഎന്‍ റിപ്പോര്‍ട് തയ്യാറാക്കിയത്. ലോകത്ത് 18 വയസ്സിന് താഴെയുള്ള 58 കോടി പേരാണ് കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നത്. ലോകമെമ്പാടുമുള്ള കുട്ടികളുടെ 27.9 ശതമാനമാണിതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ആഗോള വിശപ്പ് സൂചികയിലും ഇന്ത്യയുടെ സ്ഥാനം പരിതാപകരമായിരുന്നു. 127 രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൂചികയില്‍ ഇന്ത്യ 105-ാം സ്ഥാനത്താണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News