പ്രഗ്നാനന്ദയിൽ പ്രതീക്ഷയുമായി ഇന്ത്യ; ഇന്ന് ടൈ ബ്രേക്കര്‍

ഫിഡെ ചെസ് ലോകകപ്പ് പ്രഗ്നാനന്ദ സ്വന്തമാക്കുമോ എന്ന പ്രതീക്ഷയിൽ ഇന്ത്യ. ഇന്ന് വൈകിട്ട് 4.30 ന് ആണ് ടൈ ബ്രേക്കര്‍. രണ്ടു മല്‍സരങ്ങളും സമനിലയില്‍ ആയതോടെ ഇനി ടൈ ബ്രേക്കറിലാണ് രാജ്യത്തിന്റെ പ്രതീക്ഷ.

also read:സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ ഇന്ന് കടുത്ത ചൂട് അനുഭവപ്പെടും

കഴിഞ്ഞ ദിവസം ഫൈനലിലെ രണ്ടാം ഗെയിമിലും അതിശക്തമായ മല്‍സരമാണ് പ്രഗ്നാനന്ദയും മാഗ്നസ് കാൾസനും നടത്തിയത്. 30 നീക്കങ്ങൾക്കൊടുവിലാണ് ഇരുവരും സമനിലയിൽ എത്തിയത് .ചൊവ്വാഴ്ച നടന്ന ആദ്യകളി 35 നീക്കങ്ങള്‍ക്കൊടുവില്‍ സമനിലയിൽ പിരിഞ്ഞിരുന്നു. ലോകകപ്പിൽ ഇരുവരും മുഖാമുഖം വരുന്നത് ആദ്യമായാണ്. കാൾസന് ലോകകപ്പ് മാത്രമാണ് കിട്ടാത്തത്.

also read: മുഖ്യമന്ത്രി ഇന്ന് പുതുപ്പള്ളിയിൽ; മണ്ഡലത്തിലെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിശ്വനാഥൻ ആനന്ദിനു ശേഷം ചെസ് ലോകകപ്പിന്റെ ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ.ആനന്ദ് രണ്ടു വട്ടം ലോകകപ്പ് ചാമ്പ്യനായിട്ടുണ്ട്. 2005 ൽ ലോകകപ്പിന്റെ ഫോർ‌മാറ്റ് നോക്കൗട്ട് രീതിയിലേക്കു പരിഷ്കരിച്ചിരുന്നു. അതിനു ശേഷം ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ. ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറന്റെ എതിരാളിയെ തീരുമാനിക്കുന്ന കാൻഡിഡേറ്റ് ചെസിനും പ്രഗ്നാനന്ദ യോഗ്യത നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News