മനുഷ്യവികസന സൂചികയിൽ ഇന്ത്യ 132ാം സ്ഥാനത്ത്, വികസന സൂചികകളിലെല്ലാം പിന്നിൽ, മോദിയുടേത് പൊള്ളയായ വാഗ്ദാനം

2047 ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം വെറും പൊള്ളത്തരമാണെന്ന് തെളിയിക്കുന്നതാണ് ഏറ്റവും അവസാനം പുറത്തുവന്ന ആഗോള വികസന സൂചികകള്‍.  ലോകത്തെ 121 രാജ്യത്തെ ഉൾപ്പെടുത്തിയുള്ള ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 107-ാം സ്ഥാനത്ത്‌ തുടരുമ്പോഴാണ്‌ മോദിയുടെ അവകാശവാദം. ആഗോള മനുഷ്യവികസന സൂചികയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ്‌ ഇന്ത്യ. മോദിയുടെ ഒമ്പതുവർഷത്തെ ഭരണത്തില്‍ പല ആഗോള സൂചികകളിലും ഇന്ത്യ പിന്നിലായി. സാമ്പത്തിക അസമത്വവും വർധിച്ചു. യാഥാർഥ്യം ഇതായിരിക്കെയാണ്‌ പ്രധാനമന്ത്രിയുടെ പൊള്ളയായ വാഗ്ദാനങ്ങള്‍.

ALSO READ: സനാതന ധര്‍മത്തെ തള്ളിപ്പറഞ്ഞ ചരിത്രമാണ് ഇന്ത്യയുടേത്, ഞാൻ ഉദയനിധിക്കൊപ്പം: സണ്ണി എം കപ്പിക്കാട്

2022ലെ ആഗോള പട്ടിണി സൂചികപ്രകാരം ഇന്ത്യയിൽ 23 കോടി പേർ പട്ടിണിയിലാണ്‌. നിതി ആയോഗിന്‍റെ റിപ്പോർട്ട് പ്രകാരം രാജ്യത്ത്‌ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളമാണ്‌. ഏഷ്യയിൽ അഫ്‌ഗാനിസ്ഥാൻ മാത്രമാണ്‌ പട്ടിണിയിൽ ഇന്ത്യക്കു പിന്നിൽ. 2014ൽ 55–ാം സ്ഥാനത്തായിരുന്ന ഇന്ത്യയാണ്‌ മോദി ഭരണത്തിൽ 107–-ാം സ്ഥാനത്തായത്.

191 രാജ്യങ്ങൾ ഉൾപ്പെട്ട മനുഷ്യവികസന സൂചികയിൽ ഇന്ത്യ 132-ാം സ്ഥാനത്താണ്‌. ആയുർദൈർഘ്യം, പഠന കാലയളവ്‌, ദേശീയവരുമാനം എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്‌ മനുഷ്യവികസന സൂചിക തയ്യാറാക്കുന്നത്‌. ശ്രീലങ്ക, ഭൂട്ടാൻ, ബംഗ്ലാദേശ്‌ തുടങ്ങിയ അയൽരാജ്യങ്ങളെല്ലാം മനുഷ്യവികസന സൂചികയിലും ഇന്ത്യക്ക്‌ മുന്നിലാണ്‌. 2014ൽ 130–-ാം സ്ഥാനത്തായിരുന്നു സൂചികയിൽ ഇന്ത്യ. സാമ്പത്തികഅസമത്വ സൂചികയിൽ 161 രാജ്യങ്ങളിൽ ഇന്ത്യ 123-ാമതാണ്‌.

ALSO READ: തികഞ്ഞ വിജയ പ്രതീക്ഷ, ജനങ്ങള്‍ ഇടതുപക്ഷത്തിന് അനുകൂലമായി വിധിയെ‍ഴുതും: ജെയ്ക് സി തോമസ്

ആരോഗ്യമേഖലയിൽ ചെലവഴിക്കുന്നതിൽ 157–-ാം സ്ഥാനത്തുള്ള ഇന്ത്യക്ക്‌ പിന്നിൽ നാലു രാജ്യംമാത്രം. ആരോഗ്യമേഖലയിലെ ഇന്ത്യയുടെ മുതൽമുടക്ക്‌ ആകെ ചെലവഴിക്കലിന്റെ 3.64 ശതമാനം മാത്രമാണ്‌. ചൈനയും റഷ്യയും 10 ശതമാനമാണ്‌ ആരോഗ്യമേഖലയിൽ വിനിയോഗിക്കുന്നത്‌. നേപ്പാൾ 7.8 ശതമാനവും പാകിസ്ഥാൻ 4.3 ശതമാനവും ആരോഗ്യത്തിന് മാറ്റിവയ്ക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News