പതിനഞ്ച് ഇന്ത്യക്കാരെയടക്കം തടവിലാക്കി അറബിക്കടലില്‍ ചരക്കുകപ്പല്‍ തട്ടിയെടുത്ത കടല്‍ക്കൊള്ളക്കാര്‍ക്ക് താക്കീതുമായി നാവികസേന. നാവികസേനാംഗങ്ങള്‍ ലൈബീരിയന്‍ കപ്പിലിനുള്ളില്‍ ഇറങ്ങി. നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐഎന്‍എസ് ചെന്നൈ അഞ്ചംഗ സംഘം റാഞ്ചിയ കപ്പലിനരികെ തന്നെയുണ്ട്. എന്ത് നീക്കത്തിനും തയ്യാറായി നാവികസേനയുടെ മറൈന്‍ കമാന്റോസ് സജ്ജമായി തന്നെ നില്‍ക്കുകയാണ്. കപ്പലിലെ ഇന്ത്യക്കാര്‍ സുരക്ഷിതരാണ്.
ALSO READ:മോദി ഗ്യാരന്റി വെറും പാഴ്‌വാക്ക്, ബിജെപിക്ക് കേരളത്തില്‍ ഒരു സീറ്റും ലഭിക്കില്ല: ജോസ് കെ മാണി
സൊമാലിയ തീരത്തിന് അടുത്ത് വച്ചാണ് ലൈബീരിയന്‍ പതാകയുള്ള എംവി ലില നോര്‍ഫോക് കപ്പല്‍ റാഞ്ചിയത്. ഐഎന്‍എസ് ചെന്നൈ കപ്പലില്‍ നിന്ന് ഹെലികോപ്റ്റര്‍ കപ്പലിന് അടുത്തേക്ക് അയച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് അക്രമികള്‍ കപ്പലില്‍ കടന്നതായുള്ള സന്ദേശം നാവികസേനയ്ക്ക് കിട്ടിയത്. നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് കൊച്ചിയും ചരക്ക് കപ്പലിന് അടുത്തേക്ക് തിരിച്ചിട്ടുണ്ട്.
ചെങ്കടലിലും അറബിക്കടലിലും ചരക്കുകപ്പലുകള്‍ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യ നാലു യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here