ലോക്സഭാ സീറ്റ് വിഭജനം വേഗം പൂര്‍ത്തിയാക്കാന്‍ ഇന്ത്യ മുന്നണി

ലോക്സഭ സീറ്റ് വിഭജനം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഇന്ത്യ മുന്നണി യോഗത്തില്‍ തീരുമാനം. മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകണം എന്ന് യോഗത്തില്‍ മമത ബാനര്‍ജിയും അരവിന്ദ് കെജ്രിവാളും ആവശ്യപ്പെട്ടു. പാര്‍ലമെന്റിലെ പ്രതിപക്ഷ എംപിമാരുടെ കൂട്ട സസ്‌പെന്‍ഷനെ യോഗം ശക്തമായി അപലപിച്ചു. അതേ സമയം പാര്‍ലമെന്റ് സുരക്ഷ വീഴ്ചയില്‍ വെള്ളിയാഴ്ച രാജ്യവ്യാപകമായി പ്രതിഷേധം നടത്തും.

ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി യുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി പോരാടാനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം. ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കമാണ് 28 പാര്‍ട്ടികള്‍ പങ്കെടുത്ത ഇന്ത്യ മുന്നണിയുടെ ഇന്നത്തെ യോഗത്തില്‍ പ്രധാന ചര്‍ച്ചയായത്. സീറ്റ് വിഭജന ചര്‍ച്ചകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ ധാരണയായി. സംസ്ഥാനങ്ങളില്‍ ഉടന്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിക്കും. പാര്‍ലമെന്റിലെ എം പിമാരുടെ കൂട്ട സസ്‌പെന്‍ഷനെ യോഗം ശക്തമായി അപലപിച്ചു. ബിജെപി അജണ്ട ജനാധിപത്യത്തെ അവസാനിപ്പിലാണെന്ന് നേതാക്കള്‍ വിലയിരുത്തി.

Also Read: തമിഴ്‌നാട് പ്രളയം; തൂത്തുക്കുടിയില്‍ കുടുങ്ങിയ 500 റെയില്‍യാത്രികരില്‍ 100 പേരെ രക്ഷപ്പെടുത്തി

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകണം എന്ന് യോഗത്തില്‍ മമത ബാനര്‍ജിയും അരവിന് കെ ജീവാളും ആവശ്യപ്പെട്ടു. എന്നാല്‍ പ്രധാനമന്ത്രി ആരാകണമെന്ന ചര്‍ച്ചകള്‍ തിരഞ്ഞെടുപ്പിനെ ശേഷമെ ഉണ്ടാകു എന്ന് ഖാര്‍ഗെ വ്യക്തമാക്കി. യുപിയില്‍ ബി എസ് പി – കോണ്‍ഗ്രസ് സഹകരണം അംഗീകരിക്കാനാകില്ലെന്ന് സമാജ്വാദി പാര്‍ട്ടി നിലപാട് അറിയിച്ചു. വിവിപാറ്റ് സ്ലിപ്പ് വോട്ടര്‍ക്ക് നല്‍കി പ്രത്യേക ബോക്‌സില്‍ നിക്ഷപിക്കാന്‍ സംവിധാനം ഒരുക്കണമെന്ന് ഇന്ത്യ മുന്നണി പ്രമേയം പാസാക്കി. ഈ ആവശ്യം ഉന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. അതിനിടെ ലോക്സഭ സഖ്യ നീക്കങ്ങള്‍ക്കായി മുകുള്‍ വാസ്‌നിക് കണ്‍വീനറായ 5 അംഗ സമിതിക്ക് കോണ്‍ഗ്രസ് രൂപം നല്‍കിയിട്ടുണ്ട്. അതേ സമയം പാര്‍ലമെന്റ് സുരക്ഷ വീഴ്ചയില്‍ ഇന്ത്യ സഖ്യം വെള്ളിയാഴ്ച രാജ്യവ്യാപക പ്രതിഷേധം നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News