ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഫൈനൽ ലക്ഷ്യമിട്ട് ജപ്പാനെതിരെയുള്ള ഇന്ത്യയുടെ മത്സരം ഇന്ന് നടക്കും .രാത്രി എട്ടരയ്ക്ക് ചെന്നൈയിലാണ് മത്സരം നടക്കുക. നിലവിലെ റണ്ണർ അപ്പുകളാണ് ജപ്പാൻ. ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും തമ്മിൽ നടന്ന മത്സരം സമനിലയിൽ എത്തിയിരുന്നു.
also read: 17 തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്
അവസാന ഗ്രൂപ്പ് മത്സരത്തിൽ പാകിസ്താനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യ സെമിയിലെത്തിയത്. നായകൻ ഹർമൻപ്രീത് സിങ്ങിന്റെ രണ്ട് ഗോളുകളുടെ ബലത്തിലാണ് ഇന്ത്യ നേരത്തെ ലീഡ് ആദ്യം ഉറപ്പിച്ചത്. മൂന്നാം ക്വാർട്ടറിൽ ജുഗ്രാജ് സിങ്ങും ആകാശ്ദീപ് സിങ്ങും ഗോൾ നേടി.
അഞ്ചാം ലീഗ് മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളിനായിരുന്നു പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ ജയം. ഇതോടെ നാലു ജയവും ഒരു സമനിലയുമായി 13 പോയന്റ് നേടി ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി. സെമിയിലെത്താൻ ജയമോ സമനിലയോ അനിവാര്യമായിരുന്ന പാകിസ്താൻ അഞ്ചാം സ്ഥാനക്കാരായി മടങ്ങി.
മറ്റൊരു സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണ കൊറിയ മലേഷ്യയെ നേരിടും.മലേഷ്യ ഗ്രൂപ്പിൽ രണ്ടാമതും ദക്ഷിണകൊറിയ മൂന്നാമതുമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here