ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്; മൂന്ന് ഫോര്‍മാറ്റിലും തലയുയര്‍ത്തി ഇന്ത്യ

ഐസിസി ടെസ്റ്റ് റാങ്കിങില്‍ ടീം ഇന്ത്യ ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 4-1നു സ്വന്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ ടെസ്റ്റ്, ഏകദിനം, ടി20 പോരട്ടങ്ങളില്‍ ഒരേ സമയം ഒന്നാം സ്ഥാനം എന്ന അപൂര്‍വ നേട്ടവും ഇന്ത്യ സ്വന്തമാക്കി.

Also Read: വന്യജീവി ശല്യം തടയുന്നതിനായി അന്തർസംസ്ഥാന കരാറിൽ ഒപ്പുവെച്ച് കേരളവും കര്‍ണാടകയും

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പേരാട്ടത്തില്‍ നേരത്തെ തന്നെ ഇന്ത്യ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. ഇത് ഉറപ്പിക്കാനും അഞ്ചാം ടെസ്റ്റിലെ വിജയം ഇന്ത്യക്ക് അവസരം ഉറപ്പാക്കി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാല്‍ പിന്നീടുള്ള നാല് ടെസ്റ്റുകളിലും വമ്പന്‍ ജയം കുറിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം.

ഏകദിന റാങ്കിങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. ഓസീസാണ് രണ്ടാം റങ്കില്‍. ടി20യിലും ഇന്ത്യ മുന്നില്‍. രണ്ടാം സ്ഥാനത്ത് ഇംഗ്ലണ്ടാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News