സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ഇന്ത്യ വികസിത രാജ്യമാകുമോ? ഗുരുതരമായ തെറ്റ് ചൂണ്ടിക്കാട്ടി രഘുറാം രാജന്‍

യുഎസ് ആസ്ഥാനായ ആഗോള റേറ്റിംഗ് ഏജന്‍സി എസ് ആന്‍ഡ് പി ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 6.8ശതമാനമായി ഉയര്‍ത്തുമ്പോള്‍ യാഥാര്‍ത്ഥ്യമെന്താണെന്ന് വ്യക്തമാക്കുകയാണ് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. അമിതമായ ചില പ്രചരണങ്ങളില്‍ വിശ്വസിക്കുന്നത് ഗുരുതരമായ തെറ്റാണെന്ന് ചൂണ്ടിക്കാട്ടുകയാണ് അദ്ദേഹം.

ALSO READ:  ആണ്‍കുട്ടികള്‍ക്കും ഇനി കലാമണ്ഡലത്തില്‍ മോഹിനിയാട്ടം പഠിക്കാം; മാറ്റത്തിനൊരുങ്ങി കേരള കലാമണ്ഡലം

2024, അതായത് സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷിക ആഘോഷിക്കുമ്പോള്‍ ഇന്ത്യ വമ്പന്‍ സാമ്പത്തിക ശക്തിയാകുമെന്ന അമിതപ്രചരണം വിശ്വസിക്കരുതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസം, തൊഴിലാളികളുടെ നൈപുണ്യം എന്നിവ മെച്ചപ്പെടുത്താന്‍ വലിയ വെല്ലുവിളിയാണ് നമുക്ക് മുന്നിലുള്ളതെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ഇന്ത്യന്‍ ജനത ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് ഇത്തരം അമിതപ്രചരണങ്ങളില്‍ അന്തമായി വിശ്വസിക്കുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയക്കാര്‍ ഉയര്‍ത്തിക്കാട്ടുന്ന തലത്തിലേക്കെത്താന്‍ ഇനിയും നിരവധി വര്‍ഷങ്ങളുടെ കഠിനാധ്വാനം ബാക്കിയുണ്ട്. ആ തലത്തിലെത്തിയെന്ന് ജനങ്ങള്‍ വിശ്വസിക്കണമെന്ന് രാഷ്ട്രീയക്കാര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ തെറ്റായ വിശ്വാസത്തിന് കീഴടങ്ങുന്നത് ഇന്ത്യ ചെയ്യുന്ന ഗുരുതരമായ തെറ്റായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ലോക്സഭാ തെരഞ്ഞെടുപ്പ്; എൽഡിഎഫ് സ്ഥാനാർഥി കെ രാധാകൃഷ്ണനെ വരവേറ്റ് കോൺഗ്രസ് പ്രവർത്തകർ

2024ല്‍ ഇന്ത്യ വികസിത സമ്പദ് വ്യവസ്ഥയാകില്ല. നമ്മുടെ കുട്ടികളില്‍ പലര്‍ക്കും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പോലും ലഭിക്കുന്നില്ലെങ്കില്‍ അത്തരത്തിലുള്ള കൊഴിഞ്ഞുപോക്ക് നിരക്ക് ഉയര്‍ന്ന നിലയില്‍ തുടര്‍ന്നാല്‍ ആ ലക്ഷ്യത്തെ കുറിച്ച് സംസാരിക്കുന്നത് വിഡ്ഢിത്തമാണെന്നും രഘുറാം രാജന്‍ പറഞ്ഞു. സ്‌കൂള്‍ കുട്ടികളുടെ പഠനശേഷി കൊവിഡ് കാലത്തിന് ശേഷം 2012ന് മുമ്പുള്ള നിലവാരത്തിലേക്ക് ഇടിഞ്ഞതായുള്ള കണക്കുകള്‍ ആശങ്കാജനകമാണെന്ന് പറഞ്ഞ അദ്ദേഹം തൊഴിലാളികളെ തൊഴില്‍യോഗ്യമാക്കി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News