ലോകത്തെ ഏറ്റവും മനോഹരമായ രാജ്യം ഏതാണ് എന്ന ചോദ്യത്തിന് ‘ടൈറ്റൻ’ എന്ന ട്രാവൽ പോർട്ടല്‍ കണ്ടെത്തിയ ഉത്തരമാണ് ഇന്ത്യ. സാമൂഹ്യ മാധ്യമങ്ങളെ അടിസ്ഥാനമാക്കി നടത്തിയ സർവ്വേയിലൂടെയാണ് ലോകത്തെ ഏറ്റവും സുന്ദരമായ രാജ്യത്തെ തെരഞ്ഞെടുത്തത്. ഇവരുടെ സര്‍വേ അനുസരിച്ചാണ് ഇന്ത്യ പട്ടികയിൽ ഒന്നാമതെത്തിയിരിക്കുന്നത് .
സോഷ്യല്‍ മീഡിയ,ഗൂഗിളിൽ സെർച്ച് ട്രെൻഡ് എന്നിവയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരഞ്ഞെടുപ്പിലാണ് ഇന്ത്യ ഒന്നാമതെത്തിയത്. ഇന്ത്യയെക്കുറിച്ച് 21.93 കോടി ഇൻസ്റ്റഗ്രാം പോസ്റ്റുകൾ ഇതിനോടകം പങ്കുവെച്ചിട്ടുണ്ടെന്ന് ടൈറ്റന്‍ ട്രാവല്‍ പറയുന്നു.ഇതിൽ ഭൂരിഭാഗവും ഇന്ത്യയുടെ സൗന്ദര്യവും വൈവിധ്യവും വെളിപ്പെടുത്തുന്ന ചിത്രങ്ങളും വീഡിയോകളുമാണ് .ഇതാണ് ലോകത്തെ ഏറ്റവും മനോഹരമായ രാജ്യമായി ഇന്ത്യയെ തെരഞ്ഞെടുക്കാൻ കാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ദിവസവും നിരവധി സഞ്ചാരികളാണ് ഇന്ത്യ സന്ദർശിക്കാനായി എത്തുന്നത്. കടൽത്തീരങ്ങൾ, കോട്ടകൾ, പർവതങ്ങൾ, ഹിൽ സ്റ്റേഷനുകൾ തുടങ്ങി സംസ്കാരത്തിലും ഭക്ഷണത്തിലും ഉൾപ്പെടെ സമാനതകളില്ലാത്ത രാജ്യമാണ് ഇന്ത്യയെന്നും റിപ്പോർട്ടിൽ പറയുന്നു.പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്ന രാജ്യം ജപ്പാൻ ആണ്. ജപ്പാന്റെ പ്രകൃതി ഭംഗിയെക്കുറിച്ച് 16 കോടി ഇൻസ്റ്റഗ്രാം പോസ്റ്റുകളാണ് പങ്കുവെച്ചിരിക്കുന്നത്.15.96 കോടി ഇൻസ്റ്റഗ്രാം പോസ്റ്റുമായി ഇറ്റലിയാണ് മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here