മ്യാന്‍മാര്‍ സൈനികര്‍ ഇന്ത്യയിലേക്ക്; അതിര്‍ത്തിയില്‍ വേലികെട്ടി അടയ്ക്കുമെന്ന് കേന്ദ്രം

മ്യാന്‍മാറില്‍ വിമത സേനയും ഭരണകൂടവും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങളും സൈനികരും അഭയം തേടി ഇന്ത്യയിലേക്ക്. ഈ സാഹചര്യത്തില്‍ ഇന്ത്യ മ്യാന്‍മാര്‍ അതിര്‍ത്തി വേലികെട്ടി അടയ്ക്കുമെന്ന്മ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. ഗുവാഹത്തിയില്‍ അസം പൊലീസ് കമാന്‍ഡോസിന്റെ പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ:  മനുഷ്യച്ചങ്ങലയിൽ പങ്കുചേർന്ന് നടൻ ഇബ്രാഹിം കുട്ടി

ജുണ്ട ഭരണകൂടവും വിമതസേനയും തമ്മിലുള്ള പോരാട്ടം കനത്ത സാഹചര്യത്തില്‍ നൂറു കണക്കിന് മ്യാന്‍മാര്‍ സൈനികരാണ് ഇന്ത്യയിലേക്ക് അഭയം തേടിയെത്തിയത്.

ALSO READ: ‘ബാബര്‍ റോഡ്’പേര് വേണ്ടാ, അയോധ്യ മാര്‍ഗ് പോസ്റ്റര്‍ ഒട്ടിച്ച് ഹിന്ദുമഹാസഭ

മുമ്പ് ബംഗ്ലാദേശ് അതിര്‍ത്തി ഇത്തരത്തില്‍ ഇന്ത്യ വേലികെട്ടി അടച്ചിരുന്നു. മ്യാന്‍മാറും ഇന്ത്യയും തമ്മിലുള്ള ഇരുരാജ്യങ്ങളിലേക്കും തടസമില്ലാതെ പോകാവുന്ന കരാറായ, ഫ്രീ മുവ്‌മെന്റ് റെയിം കരാര്‍ പുനരാലോചിക്കുമെന്നും അമിത് ഷാ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News