ലോകം മുഴുവനുമുള്ള ക്രിക്കറ്റ് ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യ ന്യുസിലന്‍ഡ് സെമി പോരാട്ടം. 2019ലെ ലോകകപ്പിലും ടെസ്റ്റ് ലോകകപ്പിലും ഇന്ത്യയെ പുറത്താക്കിയത് ഇതേ ന്യൂസിലന്‍ഡ് തന്നെ. വീണ്ടും ഒരു ലോകകപ്പ് നോക്കൗട്ട് മത്സരത്തിന് ഇരുടീമുകളും ഏറ്റുമുട്ടുമ്പോള്‍ വിജയ സാധ്യത തുല്യമാണ്.
ഇപ്പോഴിതാ ടീം ഇന്ത്യയ്ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുയാണ് ബ്രിട്ടീഷ് മാധ്യമമായ ഡെയ്ലി മെയില്‍. വാംഖഡെയിലെ പിച്ചിൽ തിരിമറി നടത്തിയെന്നാണ് ആരോപണം. മത്സരത്തിനായുള്ള പിച്ച് മാറ്റിയതാണ് ആരോപണത്തിന് പിന്നിൽ. ഏഴാമത്തെ പിച്ചിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരം ആറാം പിച്ചിലേക്ക് മാറ്റിയിരുന്നു.
പുതിയ പിച്ചിന് പകരം സ്പിൻ ബൗളേഴ്സിന് അനുകൂലമായ പിച്ച് ആറിൽ മത്സരം നടത്താൻ തീരുമാനിച്ചെന്നാണ് ആരോപണം. ഡെയ്ലി മെയിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. മുംബൈയിലെ മാറ്റങ്ങൾ ഞായറാഴ്ച ഫൈനൽ നടക്കുന്ന നരേന്ദ്ര മോദി സ്റ്റേഡിയത്തിലും സമാനമായ മാറ്റത്തിന് സാധ്യതയുണ്ടെന്നും റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യൻ ടീം സ്ലോ പിച്ച് ആവശ്യപ്പെട്ടെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ ഉദ്ധരിച്ച് ഡെയ്ലി മെയിൽ റിപ്പോർട്ടിൽ പറയുന്നു. തിങ്കളാഴ്ച സ്റ്റേഡിയത്തിലെത്തിയ ക്യാപ്റ്റൻ രോഹിത് ശർമയും കോച്ച് രാഹുൽ ദ്രാവിഡും പിച്ച് നിരീക്ഷിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ഇത്തവണത്തെ ലോകകപ്പില്‍ ആദ്യമേ നിന്ന് പുറത്തായിരുന്നു. പാകിസ്ഥാനെതിരെ അവസാന മത്സരത്തില്‍ നേടിയ വിജയം മാത്രമാണ് ടീം ഇംഗ്ലണ്ടിന് ആശ്വാസമായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here