ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിൽ കളിക്കാൻ എത്തിയില്ലെങ്കിൽ പാക്കിസ്ഥാൻ ടീം ഇന്ത്യയിൽ ളിക്കുന്ന കാര്യവും ആലോചിക്കേണ്ടി വരുമെന്ന് പിസിബി

PCB

ഇന്ത്യ- പാക് ക്രിക്കറ്റ് മത്സരങ്ങൾ പുതിയ വിവാദത്തിലേക്ക്. ഇന്ത്യന്‍ ടീം പാക്കിസ്ഥാനിലേക്ക് ക്രിക്കറ്റ് കളിക്കാൻ വന്നില്ലെങ്കിൽ പാക്കിസ്ഥാൻ ഇന്ത്യയിൽ കളിക്കുന്ന കാര്യവും ആലോചിക്കേണ്ടി വരുമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിന്‍ നഖ്‌വി വ്യക്തമാക്കി.

പാക്കിസ്ഥാനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ പങ്കെടുക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം നില നിൽക്കുന്നതിന് പിന്നാലെയാണ് വീണ്ടും വിവാദം. സുരക്ഷാ കാരണങ്ങളാൽ അടുത്ത വർഷത്തെ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ പങ്കെടുക്കില്ലെന്ന് ബിസിസിഐ തീരുമാനിച്ചിരുന്നു. ഇത്തരം രണ്ട് തരത്തിലുള്ള സമീപനം അംഗീകരിക്കാൻ ക‍ഴിയില്ലെന്നാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡ് പറയുന്നത്.

Also Read: ​ഗോളിക്ക് പിഴച്ചു, ​ഗോവ ജയിച്ചു; കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി

2025-ൽ പാക്കിസ്ഥാനിൽ നടക്കാനിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കാൻ ബിസിസിഐ വിസമ്മതിച്ചതിനു തൊട്ടുപുറകെ ഒരു ‘ട്രോഫി ടൂർ’ നടത്താൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചു. ഇതിൽ പാക് അധീന കശ്മീരിൽ ഉൾപ്പടുന്ന സ്കാർഡു, മുറി, മുസാഫറാബാദ് എന്നീ പ്രദേശങ്ങളും ഉൾപ്പെട്ടിരുന്നു.

എന്നാൽ ഇതിനു പിന്നാലെ പാക് അധീന കശ്മീരിലെ ചാമ്പ്യൻ ട്രോഫി പര്യടനം ഐസിസി റദ്ദാക്കുകയായിരുന്നു. ടൂർ യാത്രയിൽ പാക് അധീന കശ്മീരിൽ ഉൾപ്പടുന്ന സ്കാർഡു, മുറി, മുസാഫറാബാദ് എന്നീ ന​ഗരങ്ങളും ഉൾകൊള്ളിക്കുന്നതായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News