2024ലെ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ വലിയ സ്കോറുകള്‍ ലക്ഷ്യമിടില്ലെന്ന് ഇര്ഫാന് പഠാന്. ബൗളിങ്ങിന് അനുകൂലമായ സാഹചര്യം കണക്കിലെടുത്താണ് താരത്തിന്റെ പ്രതികരണം. ഡ്രോപ്പ്-ഇന്‍ പിച്ചുകള്‍ ബൗളര്‍മാര്‍ക്ക് അനുകൂലമായ മുന്‍ മത്സരങ്ങളില്‍ ചെറിയ സ്കോറുകളാണ് ഉണ്ടായിരിക്കുന്നത് എന്നും ഇര്ഫാന് പഠാന് പറയുന്നു .
ALSO READ: അതിശൈത്യം: ഹിമാലയത്തിൽ ട്രക്കിങ്ങിനുപോയ കർണാടക സ്വദേശികളായ അഞ്ചുപേർ മരിച്ചു
ഇത്തരം സാഹചര്യങ്ങളില്‍ വിരാട് കോഹ്ലിയുടെ പരിചയ സമ്പത്തും സാന്നിധ്യവും ഇന്ത്യയ്ക്ക് നിര്‍ണാകമാണ്. കോഹ്ലിക്ക് വേഗത്തില്‍ പിച്ചിനെ വിലയിരുത്തി ഉചിതമായ വിജയലക്ഷ്യത്തിലേക്ക് ടീമിനെ എത്തിക്കാന്‍ കഴിയും. ഉയര്‍ന്ന സ്കോര്‍ ലക്ഷ്യം വെക്കാതെ 150 റണ്സിനുള്ളിലുള്ള പൊരുതാവുന്ന സ്കോറിലെത്താന്‍ ഇന്ത്യന്‍ ടീം ശ്രദ്ധിക്കണമെന്നും ഇര്ഫാന് പഠാന് പറഞ്ഞു.
. ഇതുവരെയുള്ള തന്റെ നിരീക്ഷണങ്ങളില്‍ നിന്ന് സ്ട്രൈക്ക് റേറ്റിനേക്കാള്‍ വിലപ്പെട്ടത് വിരാട് കോഹ്ലിയുടെയും രോഹിത് ശര്‍മ്മയുടെയും അനുഭവ സമ്പത്താണെന്ന് ഇര്ഫാന് പഠാന് പറഞ്ഞു .പ്രത്യേകിച്ച് വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ ലോകകപ്പില്‍ കളിച്ചിട്ടുള്ള പരിചയസമ്പന്നരായ താരങ്ങള്‍ ടീമില്‍ ഉണ്ടാവേണ്ടത് ആവശ്യമാണ് . സമ്മര്‍ദ്ദമേറിയ സാഹചര്യങ്ങള്‍ നേരിടേണ്ടിവരാറുള്ള ലോകകപ്പ് പോലുള്ള വലിയ വേദികളില്‍ കളിച്ച് പരിചയമുള്ള താരങ്ങള്‍ വിലമതിക്കാനാവാത്ത സാന്നിധ്യമാണ്.ടീമിനെ വിജയത്തിലേക്ക് എത്തിക്കുന്നിടത്തോളം സ്ട്രൈക്ക് റേറ്റുകള്ക്ക് പ്രാധാന്യമില്ല, എന്നുമാണ് ഇര്ഫാന് പഠാന് പറഞ്ഞത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here