പന്നുവിനെ കൊല്ലാന്‍ റോ ഏജന്റിനെ ചുമതലപ്പെടുത്തി; വാഷിംഗ്ടണ്‍ പോസ്റ്റിനെതിരെ ഇന്ത്യ

ഇന്ത്യയുടെ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് അംഗം ഖാലിസ്ഥാന്‍ വിഘടനവാദി പന്നുവിനെ കൊല്ലാന്‍ പദ്ധതിയിട്ടെന്ന വാഷിംഗ്ടണ്‍ പോസ്റ്റിന്റെ വെളിപ്പെടുത്തിലിന് എതിരെ ഇന്ത്യ രംഗത്തെത്തി. ഗുര്‍പത്‌വന്ത് സിംഗ് പന്നുവിനെ വധിക്കാനുള്ള ഗൂഡാലോചനയ്ക്ക് പിന്നിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥന്റെ പേര് വിക്രം യാദവ് എന്നാണെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് അവരുടെ ലേഖനത്തില്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.

ALSO READ:  ഡെങ്കിപ്പനി തടയാന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം: മന്ത്രി വീണാ ജോര്‍ജ്

പന്നുവിനെ ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് റോ മേധാവി സാമന്ത് ഗോയലിന്റെ അംഗീകാരം ലഭിച്ചെന്നും യുഎസ് ഇന്റലിജെന്‍സ് കണ്ടെത്തിയെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം നടത്താന്‍ ആസൂത്രണം ചെയ്ത പദ്ധതി പരാജയപ്പെട്ടതോടെ വിക്രം യാദവിനെ സിആര്‍പിഎഫിലേക്ക് മാറ്റി നിയമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ALSO READ: പല പെൺകുട്ടികളും ഇത്തരം പ്രശ്നങ്ങൾ നേരിടുന്നുണ്ട്, പ്രതികരിച്ചതിൽ ഉറച്ചുനിൽക്കുന്നു: മേയര്‍ ആര്യ രാജേന്ദ്രൻ

യുഎസ് ഗവണ്‍മെന്റ് ഉന്നയിക്കുന്ന സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് ഇന്ത്യ ഇതിനകം തന്നെ അന്വേഷണം നടത്തിവരികയാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ വക്താവ് പത്രറിപ്പോര്‍ട്ടിനെതിരെ രംഗത്ത് വന്നു. ഗൗരവമേറിയ വിഷയത്തില്‍ അനാവശ്യവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. സംഘടിത കുറ്റവാളികള്‍, ഭീകരര്‍ തുടങ്ങിയവരുടെ ശൃംഖലകളില്‍ യുഎസ് ഗവണ്‍മെന്റ് പങ്കിടുന്ന സുരക്ഷാ ആശങ്കകള്‍ പരിശോധിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് രൂപീകരിച്ച ഉന്നതതല സമിതിയുടെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അതിനെക്കുറിച്ചുള്ള ഊഹാപോഹവും നിരുത്തരവാദപരവുമായ അഭിപ്രായങ്ങള്‍ പ്രയോജനകരമല്ലെന്ന് രണ്‍ധീര്‍ ജയ്സ്വാള്‍ ട്വീറ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News