അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു; സഞ്ജു ടീമില്‍

അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്നാമത്തെ ടി20 യില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. അക്ഷര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, അര്‍ഷ്ദീപ് എന്നിവര്‍ക്ക് പകരം സഞ്ജു സാംസണ്‍, ആവേശ് ഖാന്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ടീമിലെത്തി. ആദ്യ രണ്ട് മത്സരത്തിലും സഞ്ജു കളിക്കാനിറക്കിയില്ല. ലോകകപ്പിനുമുമ്പുള്ള അവസാന ടി 20 ക്രിക്കറ്റ് പരമ്പരയില്‍ സമ്പൂര്‍ണ ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ആദ്യ രണ്ടു മത്സരവും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.

Also Read: റിമ കല്ലിങ്കൽ കേന്ദ്ര കഥാപാത്രമാവുന്ന ഷോർട് ഫിലിമിന്റെ ടൈറ്റിൽ പുറത്തിറങ്ങി

പ്ലേയിംഗ് ഇലവനുകള്‍

ഇന്ത്യ: യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ് ലി, ശിവം ഡുബെ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ് വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയി, മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ്, ആവേഷ് ഖാന്‍.

അഫ്ഗാനിസ്ഥാന്‍: റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സാദ്രാന്‍ (ക്യാപ്റ്റന്‍), ഗുല്‍ബാദിന്‍ നയ്ബ്, അസമതുല്ല ഒമര്‍സായ്, മുഹമ്മദ് നബി, നജീബുള്ള സാദ്രാന്‍, കരീം ജനാത്ത്, ഷറഫുദ്ദീന്‍ അഷ്റഫ്, ഖ്വായിസ് അഹമ്മദ്, മുഹമ്മദ് സലീം സാഫി, ഫരീദ് അഹമ്മദ് മാലിക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News