ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്ത്യക്ക് യോഗ്യതയില്ല. സിഡ്നി ടെസ്റ്റ് തോറ്റതോടെയാണ് ഇന്ത്യയുടെ ഫൈനൽ മോഹങ്ങൾ അസ്തമിച്ചത്. സിഡ്നി ടെസ്റ്റിൽ 162 റൺസ് എന്ന വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.
ചരിത്രത്തിലാദ്യമായാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിലെത്തുന്നതിൽ ഇന്ത്യ പരാജയപ്പെടുന്നത്. 2021ലും 2023ലും ഇന്ത്യ ഫൈനലിൽ എത്തിയിരുന്നു.ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെയാകും നേരിടുക.ഓസ്‌ട്രേലിയ ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഫൈനലിലെത്തുന്നത്.അതേസമയം ദക്ഷിണാഫ്രിക്ക ആദ്യമായാണ് ടെസ്റ്റ് ഫോർമാറ്റിലെ കിരീടത്തിനായി പോരാടുന്നത്.
ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രയുടെ അഭാവം ടീമിന് വലിയ തിരിച്ചടിയായെന്ന് പറയേണ്ടി വരും.ആറ് വിക്കറ്റിന് ഇന്ത്യയെ തകര്‍ത്താണ് ഓസീസ് ടെസ്റ്റ് പരമ്പര ജയിച്ച് കിരീടം തിരിച്ചുപിടിച്ചത്.3-1 നാണ് ഓസീസ് പരമ്പര നേടിയത്.
മൂന്നാം ദിനം 162 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 58-3 എന്ന സ്കോറില്‍ പതറിയെങ്കിലും ഉസ്മാന്‍ ഖവാജയുടെയും ട്രാവിസ് ഹെഡിന്‍റെയും ബ്യൂ വെബ്സ്റ്ററുടെയും ബാറ്റിംഗ് മികവില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ അവർ ലക്ഷ്യം കണ്ടു.ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ മൂന്നും മുഹമ്മദ് സിറാജ് ഒരു വിക്കറ്റുമെടുത്തു.
THIS IS A BREAKING NEWS. STAY TUNED FOR THE LATEST UPDATES
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here