ജമ്മു കശ്മീർ അതിർത്തിയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ. ഇന്ന് നടന്ന ഫ്ലാഗ് മീറ്റിങ്ങിൽ ആണ് ബിഎസ്എഫ്, പാക് റേഞ്ചേഴ്സിനെ പ്രതിഷേധം അറിയിച്ചത്. യോഗത്തിൽ അതിർത്തിയിൽ സമാധാനം പാലിക്കാൻ ധാരണയായി.
പാകിസ്താൻ റേഞ്ചേഴ്സ് കഴിഞ്ഞ ദിവസം നടത്തിയ വെടിവയ്പിൽ രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് പരുക്കേറ്റിരുന്നു. അർണിയ സെക്ടറിലെ വിക്രം പോസ്റ്റിലാണ് വെടിവയ്പുണ്ടായത്. ഇഖ്ബാൽ, ഖന്നൂർ എന്നീ പാക് പോസ്റ്റിൽ നിന്നാണ് വെടിയുതിർത്തത്. ബിഎസ്‌എഫ് സൈനികരെ ലക്ഷ്യമിട്ട് സ്‌നൈപ്പർമാർ വെടിയുതിർക്കുകയായിരുന്നു.
ALSO READ: എന്നും രാത്രിയില്‍ കഴിക്കാന്‍ ചപ്പാത്തിയും ഓട്‌സുമാണോ ? എങ്കില്‍ ട്രൈ ചെയ്യാം ഒരു വെറൈറ്റി ദോശ
ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഫ്ലാഗ് മീറ്റിങിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചത്. യോഗത്തില്‍ അന്താരാഷ്‌ട്ര അതിർത്തിയിൽ സമാധാനവും ശാന്തിയും നിലനിർത്താൻ സൗഹാർദ്ദപരമായ അന്തരീക്ഷം കാത്തു സൂക്ഷിക്കണമെന്ന് ഇരു രാജ്യങ്ങളും തീരുമാനമെടുത്തു.
ALSO READ: പൊലീസെത്തിയപ്പോൾ കരച്ചിലും നാടകവും; ഇടുക്കിയിലെ ക്ഷേത്രത്തിൽ മോഷണം നടത്തിയത് 26 മോഷണക്കേസുകളിൽ പ്രതി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here