വിനേഷ് ഫോഗട്ട്, നിങ്ങളെയോര്‍ത്ത് ഇന്ത്യ അഭിമാനിക്കുന്നു: സിപിഐഎം

Vinesh Phogat

ജന്ദര്‍മന്തിറിലെ സമരവീഥിയില്‍ നിന്ന് ഒളിമ്പിക്സ് ഫൈനലിലേക്ക് മുന്നേറിയ വിനേഷ് ഫോഗട്ടിന് അഭിനന്ദനവുമായി സിപിഐഎം. വിനേഷ് ഫോഗട്ട്, നിങ്ങളെയോര്‍ത്ത് ഇന്ത്യ അഭിമാനിക്കുന്നുവെന്ന് സിപിഐഎം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ചിലര്‍ നിങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചു, പക്ഷേ നിങ്ങളുടെ ധൈര്യം ഒരു പ്രചോദനമാണ്! നിങ്ങളെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തവരോട് ലജ്ജിക്കുന്നുവെന്നും സിപിഐഎം കുറിച്ചു.

സെമിഫൈനലില്‍ ക്യൂബയുടെ യുസ്‌നേയ്‌ലിസ് ഗുസ്മാനെ എതിരില്ലാത്ത അഞ്ച് പോയിന്റുകള്‍ക്ക് തോല്‍പ്പിച്ചാണ് പാരിസ് ഒളിമ്പിക്‌സിലെ വനിതകളുടെ 50 കിലോഗ്രാം ഗുസ്തിയുടെ ഫൈനലില്‍ വിനേഷ് പ്രവേശിച്ചിരിക്കുന്നത്.

Also Read : തെരുവില്‍ നീതിക്ക് വേണ്ടി… ഗോദയില്‍ രാജ്യത്തിന് വേണ്ടി… വിനേഷ് ഫോഗട്ട് സ്വര്‍ണത്തിനരികെ നില്‍ക്കുമ്പോള്‍ അഭിമാനം വാനോളം

ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമാണ്. ഉക്രെയ്ന്റെ ഒക്സാന ലിവാച്ചിനെ തോല്‍പ്പിച്ചായിരുന്നു വിനേഷിന്റെ സെമി പ്രവേശനം. നിലവിലെ ചാമ്പ്യനായ ജപ്പാന്റെ യു സുസാകിയെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യന്‍ താരം ക്വാര്‍ട്ടറില്‍ എത്തിയത്.

ടോക്യോയില്‍ നടന്ന ഗെയിംസില്‍ 53 കിലോയിലാണ് വിനേഷ് മത്സരിച്ചത്. അന്ന് ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. ഫൈനല്‍ ബുധനാഴ്ച രാത്രി 11.23 നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News