ഫിഫ ലോകകപ്പിന് യോഗ്യത നേടി ഇന്ത്യൻ ടീം? പ്രചരിക്കുന്ന വാർത്തയ്ക്ക് പിറകിലെ സത്യാവസ്ഥ എന്ത്

ഇന്ത്യൻ ജനതയുടെ വര്ഷങ്ങളായിട്ടുള്ള ഒരു വലിയ ആഗ്രഹമാണ് ലോകകപ്പ് ഫുട്‍ബോളിന് യോഗ്യത നേടുക എന്നുള്ളത്. ക്രിക്കറ്റിനാണ് ഇന്ത്യയിൽ ആരാധകർ കൂടുതലെങ്കിലും ഏറ്റവും ആവേശം ഉണർത്തുന്ന വിനോദമെന്ന രീതിയിൽ ഫുട്‍ബോൾ ഇന്ത്യൻ മണ്ണിലും വളർന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യൻ ടീം ലോകകപ്പ് ഫുട്‍ബോളിന് യോഗ്യത നേടിയെന്ന വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ALSO READ: സണ്ണി ലിയോണിനെ കുറിച്ച് സെർച്ച്‌ ചെയ്തപ്പോൾ ഒരുപാട് കാര്യങ്ങൾ കണ്ടു, പക്ഷെ അതിന് ശേഷമാണ് അവരോട് ബഹുമാനം തോന്നിയത്; പ്രശാന്ത് അലക്‌സാണ്ടർ

സത്യമായിരുന്നെങ്കിൽ ഏറെ സന്തോഷം ഉണർത്തുന്ന ഒരു വാർത്തയാകുമായിരുന്നു ഇത്. എന്നാൽ ഈ വാർത്ത തീർത്തും തെറ്റാണ് എന്നാണ് റിപ്പോർട്ടുകൾ വ്യകതമാക്കുന്നത്. ‘ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഫിഫ ലോകകപ്പിന് യോഗ്യത നേടി. ഫുട്ബോള്‍ ഇന്ത്യയില്‍ വളരട്ടെ’ എന്ന കുറിപ്പോടെയാണ് രണ്ട് ചിത്രങ്ങളുള്ള ഒരു കൊളാഷ് ഫേസ്‌ബുക്കില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്. ഇതോടെ ഈ വാർത്ത പലരും ഏറ്റു പിടിക്കുകയും പങ്കുവെക്കുകയും ചെയ്തു. F-Vlog എന്ന ബ്ലോഗര്‍ 2023 നവംബര്‍ 20ന് എഫ്‌ബിയിലാണ് ഈ കൊളാഷ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ALSO READ: മമ്മൂട്ടി ഇതിഹാസ നടൻ, എപ്പോഴും വിവേകത്തോടെ സംസാരിക്കുന്ന മനുഷ്യൻ, അദ്ദേഹം പറഞ്ഞത് സത്യസന്ധമായ കാര്യങ്ങൾ; അശ്വന്ത് കോക്

എന്നാൽ, 2026ലെ ഫിഫ ലോകകപ്പിന് ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീം ഇതുവരെ യോഗ്യത ഉറപ്പാക്കിയിട്ടില്ല. രണ്ടാം റൗണ്ട് യോഗ്യതാ മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഇതുവരെ കളിച്ച ഒരു മത്സരം ജയിച്ച ഇന്ത്യ മൂന്ന് പോയിന്‍റുമായി ഗ്രൂപ്പ് എയില്‍ ഖത്തറിന് പിന്നില്‍ രണ്ടാംസ്ഥാനത്ത് നില്‍ക്കുകയാണ്. എ ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്‌താലാണ് ഇന്ത്യക്ക് മൂന്നാം റൗണ്ടിലേക്ക് പ്രവേശിക്കാനാവൂ. മൂന്നാം റൗണ്ട് മത്സരങ്ങള്‍ പുരോഗമിക്കുന്നതോടെയാണ് ലോകകപ്പിന് ടീമുകള്‍ യോഗ്യരായിത്തുടങ്ങുക. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന മത്സരങ്ങൾ അവസാനിക്കാതെ ഇന്ത്യയുടെ ലോകകപ്പ് യോഗ്യതയെ കുറിച്ച് പറയുന്നതിൽ പോലും അർഥമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here