കൊറിയയെ തകർത്തെറിഞ്ഞു, ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഫൈനലിലേക്ക് അപരാജിതരായി ഇന്ത്യ

Asian Champions Trophy India vs Korea

സെമിഫൈനലിൽ കൊറിയയെ 4- 1 ന് തകർത്തെറിഞ്ഞ് ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഫൈനലിലേക്ക് ടിക്കറ്റെടുത്തിരിക്കുകയാണ് ഇന്ത്യ. മിന്നുന്ന ഫോമിലുള്ള ക്യാപ്റ്റൻ ഹർമൻപ്രീതിന്റെ ചിറകിലേറിയാണ് കോറിയയെ ഇന്ത്യ തോൽപ്പിച്ചത്. ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ചൈനയാണ്.

Also Read: ചങ്കിടിപ്പ്, ആശ്വാസം, തകർച്ച; അവസാന മിനിറ്റിലെ ഗോളിൽ ബ്ലാസ്റ്റേഴ്സിനെ തകർത്ത് പഞ്ചാബ് എഫ് സി

രണ്ട് ​ഗോളുകൾ നേടിയ ഹർമൻപ്രീതാണ് കൊറിയൻ വധം നടത്താൻ മുന്നിട്ടു നിന്നത്. ഇതോടെ ഇന്ത്യൻ ക്യാപ്റ്റന്റെ ടൂർണമെന്റിലെ ഗോൾ നേട്ടം 7 ആയി. ഉത്തം സിങ്, ജർമൻപ്രീത് എന്നിവരാണ് മറ്റ് ഗോളുകൾ നേടിയവർ. ടൂർണമെന്റിൽ കളിച്ച 5 മത്സരങ്ങളും വിജയിച്ച് അപരാജിതരായാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News