അതിര്‍ത്തി സംഘര്‍ഷത്തില്‍ ചൈനയുമായി ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം

കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷത്തില്‍ ചൈനയുമായി ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയില്‍ എത്തിയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു.

ALSO READ: വെടിക്കെട്ടിന് കേന്ദ്രത്തിന്റെ നിയന്ത്രണം: തൃശൂര്‍ പൂരത്തിന് ഇളവ് നല്‍കണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ പട്രോളിംഗ് പുനസ്ഥാപിക്കും. പട്രോളിങ് ക്രമീകരണങ്ങള്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണയിലെത്തിയെന്നും ദെപ്‌സാങ്, ഡെംചോക്ക് മേഖലകളിലെ പട്രോളിങ് ക്രമീകരണങ്ങളുമായി ബന്ധപ്പെട്ടാണ് ധാരണയെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും പങ്കെടുക്കുന്ന ബ്രിക്്‌സ് ഉച്ചകോടിക്ക് മുന്നോടിയായാണ് പ്രഖ്യാപനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News