ഇന്ത്യയുടെ റെക്കോർഡ് കയ്യെത്തും ദൂരത്ത് നഷ്ടമായി; സിംബാബ്‌വെക്ക് 304 റൺസ് വിജയം

ഏകദിന ലോകകപ്പിനുള്ള യോഗ്യത മത്സരത്തില്‍ യുഎസ്എക്കെതിരെ വമ്പൻ വിജയം സ്വന്തമാക്കി സിംബാബ്‌വെക്ക് കൈയെത്തും ദൂരത്ത് നഷ്ടമായത് ഇന്ത്യയുടെ റെക്കോർഡ്. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങി 409 റണ്‍സ് നേടിയ സിംബാബ്​‍വെ 304 റണ്‍സിനാണ് യുഎസ്എയെ തകർത്തത്. യുഎസ്എ 25.1 ഓവറില്‍ 104 റണ്‍സില്‍ ഒതുങ്ങിയതോടെയാണ് വൻ വിജയം സിംബാബ്‌വെ സ്വന്തമാക്കിയത്.

Also Read: കനിമൊ‍ഴിയെ ബസില്‍ കയറ്റി ജോലി പോയ സംഭവം, ശർമ്മിളക്ക് വമ്പന്‍ സമ്മാനവുമായി ‘ഉലകനായകന്‍’

പുരുഷ ഏകദിനത്തില്‍ റണ്‍സ് അടിസ്ഥാനത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ ജയമാണിത്. ഒന്നാം സ്ഥാനത്ത് ​ ഇന്ത്യയാണ്. 2023 ജനുവരി 15ന് തിരുവനന്തപുരം കാര്യവട്ടത്ത് നടന്ന മത്സരത്തിൽ 317 റണ്‍സിന് ശ്രീലങ്കയെ തോൽപ്പിച്ചതാണ് റെക്കോർഡ് പുസ്തകത്തിൽ ഒന്നാമത്. 2008ല്‍ അയര്‍ലന്‍ഡിനെതിരെ ന്യൂസിലന്‍ഡ് നേടിയ 290 റണ്‍സ് വിജയമാണ് ഇന്ത്യ അന്ന് മറികടന്നത്. 2015ൽ ആസ്ട്രേലിയ അഫ്ഗാനിസ്താനെതിരെ നേടിയ 275 റൺസ് വിജയവും 2010ൽ ദക്ഷിണാഫ്രിക്ക സിംബാബ്​‍വെക്കെതിരെ നേടിയ 272 റൺസ് വിജയവുമാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News