അണിയറയില്‍ ഒരുങ്ങുന്നത് ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള തീരുമാനങ്ങള്‍: എം സ്വരാജ്

അണിയറയില്‍ ഒരുങ്ങുന്നത് ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള തീരുമാനങ്ങളാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് . പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അംഗങ്ങള്‍ക്കായി വിതരണം ചെയ്ത ഭരണഘടനയില്‍ നിന്ന് ചില വാക്കുകള്‍ അപ്രത്യക്ഷമായത് ഇതിന്റെ ഭാഗമായാണ്. അത് കേവലമൊരു കൈപ്പിഴയല്ല. നിലവിലുള്ള ഭരണഘടനയ്ക്ക് പകരം, മനുസ്മൃതിയില്‍ അധിഷ്ഠിതമായ ഭരണക്രമമാണ് അവര്‍ ലഷ്യമിടുന്നത്. ആസന്ന ഭാവിയില്‍ ഇന്ത്യ നേരിടാനിരിക്കുന്ന പ്രധാന പ്രശ്മാണിതെന്നും എം. സ്വരാജ്പറഞ്ഞു.

Also Read: വെള്ളായണി പാലം ടെന്‍ഡറിന് മന്ത്രിസഭയുടെ അനുമതി

ഡിവൈഎഫ്ഐ ഹൈക്കോടതി അഭിഭാഷക കമ്മിറ്റി ‘ഭരണഘടനയും ഗവര്‍ണറുടെ വിവേചനാധികാരവും’ വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു എം സ്വരാജ്. ചടങ്ങില്‍ ഡിവൈഎഫ്ഐ ഹൈക്കോടതി അഭിഭാഷക കമ്മിറ്റി വൈസ് പ്രസിഡന്റ് അണിമ മുയ്യാരത് അധ്യക്ഷത വഹിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ എസ് അരുണ്‍കുമാര്‍, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എ ആര്‍ രഞ്ജിത്, ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ ഹൈക്കോടതി കമ്മിറ്റി സെക്രട്ടറി സി എം നാസര്‍, ഡിവൈഎഫ്ഐ ഹൈക്കോടതി അഭിഭാഷക കമ്മിറ്റി സെക്രട്ടറി നിനു മോഹന്‍ദാസ്, ശില്‍പ വിപിന്‍ എന്നിവര്‍ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News