ഉത്തരകൊറിയയിൽ ഇന്ത്യൻ എംബസി വീണ്ടും തുറന്നു. മൂന്നര വർഷത്തിന് ശേഷമാണ് എംബസി വീണ്ടും തുറന്നത്. ഇന്ത്യയക്ക് പുറമെ സ്വീഡൻ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളും ഉത്തര കൊറിയയിൽ എംബസികൾ വീണ്ടും തുറന്നിട്ടുണ്ട്.
കോവിഡ് സമയത്താണ് ഇന്ത്യൻ എംബസി ഉത്തരകൊറിയയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചത്.അടച്ചു പൂട്ടലിന്റെ ഭാഗമായി അംബാസഡർ അതുൽ മൽഹാരി ഗോട്‌സർവെയും മുഴുവൻ ജീവനക്കാരും മോസ്കോ വഴി ഇന്ത്യയിലേക്ക് മടങ്ങി. എന്നാൽ എംബസി അടച്ചു പൂട്ടിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല.
ALSO READ; സ്ത്രീകളെ തൊടുന്നോടാ..! സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ചോദ്യം ചെയ്യുന്ന ‘വൈറ്റ് മാഫിയ’
എന്നാൽ എംബസി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി അടുത്തിടെ സാങ്കേതിക ആവശ്യങ്ങൾക്കുള്ള ജീവനക്കാർ ഉത്തരകൊറിയയിൽ തിരിച്ചെത്തുകയും ഭരണപരമായ ജോലികൾ പുനരാരംഭിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എംബസി വീണ്ടും തുറന്നത്.
ENGLISH NEWS SUMMARY: India reopens embassy in North Korea. During the Covid pandemic, the embassy shut its doors in 2021, leaving North Korea even more diplomatically isolated
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here