ബ്രിട്ടനിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ. ദില്ലിയിലെ ബ്രിട്ടീഷ് സ്ഥാനപതികാര്യാലയത്തിന്റെ സുരക്ഷ കേന്ദ്രം വെട്ടിക്കുറച്ചു. ബ്രിട്ടീഷ് ഹൈക്കമ്മിഷണറുടെ വസതിക്കു മുന്നിലെ സുരക്ഷ കുറക്കുകയും ബാരിക്കേഡുകൾ നീക്കുകയും ചെയ്തു.
മാർച്ച് 19നാണ് അമൃത് പാലിനെതിരെയുള്ള നടപടിയിൽ പ്രതിഷേധിച്ച് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണമുണ്ടായത്. ഖലിസ്ഥാൻ അനുകൂലികളാണ് ആക്രമണം നടത്തിയത്. ഹൈക്കമ്മീഷന് മുൻപിലെ ദേശീയ പതാകയെ അക്രമികൾ അപമാനിക്കുകയായിരുന്നു. സംഭവത്തിൽ ദില്ലിയിലെ മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here