രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കനേഡിയന്‍ പൗരന്മാര്‍ക്കുള്ള ഇലക്ട്രോണിക് വിസ സേവനങ്ങള്‍ ഇന്ത്യ പുനരാരംഭിച്ചു. സെപ്തംബര്‍ 21 നാണ് ഇന്ത്യ – കാനഡ നയതന്ത്ര ബന്ധം സങ്കീര്‍ണമായതോടെ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. ടൂറിസ്റ്റ് വിസ ഉള്‍പ്പെടെ എല്ലാ വിസ സേവനങ്ങളും പുനരാരംഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
Also Read: ഇസ്രയേല്‍ ഹമാസ് കരാര്‍; കരാര്‍ അവസാനിച്ചാലുടന്‍ തിരിച്ചടി ആരംഭിക്കുമെന്ന് നെതന്യാഹു
ഖലിസ്ഥാന്‍ വിഘടനവാദിയായ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായത്. ഇന്ത്യയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 41 നയതന്ത്ര പ്രതിനിധികളെ പിന്‍വലിക്കേണ്ടി വന്നതോടെ മൂന്ന് റീജ്യണല്‍ ഓഫീസുകളിലെ വിസ സര്‍വീസുകള്‍ കാനഡ നിര്‍ത്തിവച്ചിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here