ഫൈനലില്‍ ബംഗ്ലാദേശിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് സാഫ് അണ്ടർ 17 കിരീടം നിലനിര്‍ത്തി ഇന്ത്യ. രണ്ടാം പകുതിയില്‍ മുഹമ്മദ് കൈഫും എംഡി അർബാഷും നേടിയ ഗോളുകളാണ് ഇന്ത്യയെ വിജയകിരീടം ചൂടിച്ചത്. ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം 58-ാം മിനിറ്റില്‍ മുഹമ്മദ് കൈഫിന്റെ ഹെഡ്ഡറിലൂടെയാണ് ഇന്ത്യ ലീഡ് നേടിയത്. 95-ാം മിനിറ്റിലെ അർബാഷിന്റെ ഗോളിലൂടെ ഇന്ത്യ വിജയമുറപ്പിച്ചു.
Also Read: ഗ്രീസ്മാന്‍ ബൂട്ടഴിക്കുന്നു; അന്താരാഷ്ട്ര ഫുട്‌ബോള്‍ അവസാനിപ്പിച്ച് താരം
തോൽവിയറിയാതെയാണ് ഇന്ത്യ ചാമ്പ്യൻഷിപ്പ് നിലനിര്‍ത്തിയത്. സെമിയിൽ നേപ്പാളിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തകര്‍ത്തായിരുന്നു ഇന്ത്യയുടെ ഫൈനലിൽ പ്രവേശിച്ചത്. മുൻ ഇന്ത്യൻ താരം ഇഷ്ഫാക് അഹമ്മദായിരുന്നു ഇന്ത്യൻ ടീമിന്റെ പരിശീലകൻ. ഇന്ത്യയുടെ എം ഡി അർബാഷ് പ്ലയെർ ഓഫ് ദി ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഗോൾ കീപ്പർ അഹിബാം സൂരജ് സിങ് ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here