പ്രധാനമന്ത്രിയുടെ ചിത്രമുള്ള സെല്‍ഫി പോയിന്റുകള്‍ സ്ഥാപിക്കാന്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) രാജ്യത്തെ കോളേജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും കത്തയച്ചത് ഇന്ത്യയിലെ അക്കാദമിക് സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന്
മുന്‍ രാജ്യസഭാംഗവും സി പി ഐ എം സ്റ്റേറ്റ് കമ്മിറ്റി മെമ്പറുമായ കെ കെ രാഗേഷ്. സര്‍വ്വകലാശാലകളിലെ കാവിവല്‍ക്കരണത്തിനെതിരെ പ്രതിഷേധങ്ങള്‍ ശക്തിപ്പെട്ടുവരുന്ന സമയമാണിത്. സെല്‍ഫി പോയിന്റു വഴിയുള്ള”മോഡി”ഫിക്കേഷന്‍ ശ്രമങ്ങളെയും ഇന്ത്യയിലെ മതനിരപേക്ഷ സമൂഹം ചെറുത്തുതോല്‍പ്പിക്കുമെന്നും കെ കെ രാഗേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
പ്രധാനമന്ത്രിയുടെ ചിത്രമുള്ള സെല്‍ഫി പോയിന്റുകള്‍ സ്ഥാപിക്കാന്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) രാജ്യത്തെ കോളേജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും കത്തയച്ചത് ഇന്ത്യയിലെ അക്കാദമിക് സമൂഹത്തോടുള്ള വെല്ലുവിളിയാണ്. യുജിസി സെക്രട്ടറി മനീഷ് ജോഷി എല്ലാ ഇന്ത്യന്‍ സര്‍വകലാശാലകളുടെയും വൈസ് ചാന്‍സലര്‍മാര്‍ക്കും കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്കും അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്.
കേന്ദ്രീയ വിദ്യാലയങ്ങളെ പിഎം ശ്രീ സ്‌കൂളായി മാറ്റുന്ന നടപടി തുടരുന്നതിനിടെയാണ് യുജിസിയുടെ പുതിയ കത്ത്. സര്‍വ്വകലാശാലകളും കോളജുകളും അറിവുല്‍പ്പാദന കേന്ദ്രങ്ങളാണ്. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട മികവിന്റെ കേന്ദ്രങ്ങളെ രാഷ്ട്രീയ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനായി ഉപയോഗിക്കുന്നത് അഭിലഷണീയമല്ല.
സര്‍വ്വകലാശാലാ സംവിധാനങ്ങളെ സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ക്കും തെരഞ്ഞെടുപ്പ് പ്രൊപഗണ്ടക്കുമായി ദുരുപയോഗം ചെയ്യുന്നത് തെറ്റായ നടപടിയാണ്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസമേഖലയുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ഏര്‍പ്പെടുത്തിയ സംവിധാനമാണ് യുജിസി. ക്യാമ്പസ്സുകളില്‍ സെല്‍ഫി പോയിന്റുകള്‍ സ്ഥാപിക്കുന്നതുവഴി എന്ത് ഗുണകരമായ മാറ്റമാണ് അക്കാദമിക സമൂഹത്തിനുണ്ടാവുകയെന്ന് യുജിസി വ്യക്തമാക്കേണ്ടതുണ്ട്. ഇത്തരത്തില്‍ യുജിസിയെ നിര്‍ലജ്ജം രാഷ്ട്രീയ ഉപകരണമായി മാറ്റുന്ന സ്ഥിതി അപലപനീയവും എതിര്‍ക്കപ്പെടേണ്ടതുമാണ്. സര്‍വ്വകലാശാലകളിലെ കാവിവല്‍ക്കരണത്തിനെതിരെ പ്രതിഷേധങ്ങള്‍ ശക്തിപ്പെട്ടുവരുന്ന സമയമാണിത്. സെല്‍ഫി പോയിന്റു വഴിയുള്ള”മോഡി”ഫിക്കേഷന്‍ ശ്രമങ്ങളെയും ഇന്ത്യയിലെ മതനിരപേക്ഷ സമൂഹം ചെറുത്തുതോല്‍പ്പിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here