നിസാരം! ഇന്ത്യന്‍ പുലിക്കുട്ടികള്‍ക്ക് കംഗാരുക്കള്‍ക്കെതിരെ ചരിത്രവിജയം

ലോക ഒന്നാം നമ്പര്‍ ടീമായ ഓസ്‌ട്രേലിയയ്‌ക്കെതിരെ ടെസ്റ്റ് മത്സരത്തില്‍ വമ്പന്‍ ജയവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. എട്ടു വിക്കറ്റിനാണ് ഓസ്‌ട്രേലിയ ഉയര്‍ത്തിയ ലക്ഷ്യം ഇന്ത്യ മറികടന്നത്. 75 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറില്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ നേടി. വനിതാ ക്രിക്കറ്റില്‍ ഓസ്‌ട്രേലിയ്ക്ക് എതിരെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയമാണിത്.

ALSO READ: ടൂറിന് പോകാന്‍ പൈസ നല്‍കിയില്ല; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു

ഓസീസിന്റെ രണ്ടാം ഇന്നിങ്‌സില്‍ ശേഷിക്കുന്ന അഞ്ചു വിക്കറ്റുകള്‍ നാലാം ദിനം ഇന്ത്യ വീഴ്ത്തിയത് വെറും 28 റണ്‍സ് മാത്രം വഴങ്ങിയാണ്. സ്മൃതി മന്ഥാനയാണ് ഇന്ത്യയെ മുന്നില്‍നിന്നു നയിച്ചത്. 88 പന്തില്‍ 51 റണ്‍സെടുത്ത താരം പുറത്താകാതെനിന്നു. ജെമീമ റോഡ്രിഗസ് 15 പന്തില്‍ 12 റണ്‍സെടുത്തു.മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 5ന് 233 എന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ. നാലാം ദിനം 261 റണ്‍സിന് ഇന്ത്യ ഓസീസിനെ ചുരുട്ടിക്കെട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News