ലോകവ്യാപകമായി പ്രതിരോധ വിഭാഗങ്ങള്‍ സ്ഥാപിക്കുമെന്ന് കരസേന മേധാവി

ലോകവ്യാപകമായി പ്രതിരോധ സഹകരണം വ്യാപിക്കാന്‍ ഒരുങ്ങുകയാണ് രാജ്യമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കരസേന മേധാവി മനോജ് പാണ്ഡേ. ദില്ലിയിലെ മനേക്ഷോ സെന്ററില്‍ നടന്ന ചാണക്യ ഡിഫന്‍സ് ഡയലോഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന പരിപാടികളിലൊന്നാണ് ചാണക്യ ഡിഫന്‍സ് ഡയലോഗ്. ഇന്ത്യ സേനയും സെന്റര്‍ ഒഫ് ലാന്‍ഡ് വാര്‍ഫെയര്‍ സ്റ്റഡീസും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയാണിത്.

ALSO READ: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിനെ നിയന്ത്രിക്കാന്‍ ലോകരാജ്യങ്ങള്‍, ബ്ലെച്ച്ലി പ്രഖ്യാപനത്തില്‍ ഒപ്പുവെച്ച് ഇന്ത്യയും

‘സൈനിക മേഖലയിലെ ഞങ്ങളുടെ പങ്ക് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഞങ്ങളുടെ സംയുക്ത പരിശീലനത്തിന്റെയും അഭ്യാസങ്ങളുടെയും വ്യാപ്തിയും തോതും വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, പരസ്പര പ്രവര്‍ത്തനക്ഷമത, ഉപ-പ്രാദേശിക കാഴ്ചപ്പാടുകള്‍, സൗഹൃദ വിദേശ പങ്കാളി രാഷ്ട്രങ്ങളുമായി മികച്ച രീതികള്‍ പങ്കിടല്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു’ മനോജ് പാണ്ഡേ പറഞ്ഞു.

ALSo READ: സൂര്യ  എങ്ങനെ ‘റോളക്സ്’ ആയി?; പിന്നിലെ കഥ തുറന്നുപറഞ്ഞ് നടന്‍ കാര്‍ത്തി

ഇന്ത്യ നമ്മുടെ പങ്കാളികളുമായും സമാന ചിന്താഗതിക്കാരായ രാജ്യങ്ങളുമായും ജനാധിപത്യം, മനുഷ്യാവകാശങ്ങള്‍, നിയമവാഴ്ച തുടങ്ങിയ പൊതു താല്‍പ്പര്യങ്ങളും മൂല്യങ്ങളും പങ്കിടുന്നു. പങ്കിട്ട മൂല്യങ്ങളുടെ ഈ വിന്യാസം സഹകരണ സുരക്ഷാ ശ്രമങ്ങള്‍ക്ക് ശക്തമായ അടിത്തറ സൃഷ്ടിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration