ഇന്ത്യയ്ക്ക് ടെസ്റ്റിലെ തിരിച്ചടികൾ തീരുന്നില്ല; കപ്പും കൈവിട്ടു, ഫൈനലും കണ്ടില്ല, ഇപ്പോ ദാ സ്ഥാനവും പോയി

Indian test team

ബോർഡർ – ഗവാസ്‌കർ ട്രോഫി പതിനൊന്ന് വർഷത്തിനു ശേഷം കൈവിട്ട ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ തകർച്ചകൾ അതോടെ അവസാനിക്കുന്നില്ല. ഇപ്പോൾ ഇതാ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് ടീം.

109 റേറ്റിങ് പോയിന്റാണ് ഇന്ത്യക്ക് ഉള്ളത്. ഒന്നാം സ്ഥാനത്ത് ഓസീസ് തുടരുകയാണ്. 126 റേറ്റിങ്ങ് പോയിന്റാണ് ഓസീസിനുള്ളത്. ഇന്ത്യയെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് കയറിയിരിക്കുന്നത് സൗത്ത് ആഫ്രിക്കയാണ്. പാകിസ്ഥാന്റെ സൗത്ത് ആഫ്രിക്കൻ പര്യടനത്തിലെ മികച്ച വിജയം സ്വന്തമാക്കിയതോടെ പ്രോട്ടീയാസീന് 112 റേറ്റിങ് പോയിന്റ് ലഭിച്ചു.

ടെസ്റ്റ് റാങ്കിങ് പട്ടിക

Also Read: ഫുട്ബോളിലെ മജീഷ്യൻ ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും മാഞ്ചസ്റ്ററിലേക്ക്? നിർണായക തുറന്നുപറച്ചിലുമായി താരം

ടെസ്റ്റ് റാങ്കിങിൽ നാലാം സ്ഥാനത്ത് ഇംഗ്ലണ്ടാണ് 106 റേറ്റിങ്ങ് പോയിന്റുകളാണ് ഇംഗ്ലണ്ടിനുള്ളത്. ന്യൂസിലാൻഡ് (96 ), ശ്രീലങ്ക (87) എന്നിവരാണ് യഥാക്രമം അഞ്ച്, ആറ് സ്ഥാനത്ത്.

ജൂൺ 11ന് ഇംഗ്ലണ്ടിലെ ലോർഡ്‌സാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് വേദിയാകുന്നത്. ഇന്ത്യയെ തകർത്ത ഓസീസും, പാകിസ്ഥാനെതിരെ ​ഗംഭീര വിജയം നേടിയ സൗത്ത് ആഫ്രിക്കയുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്.

Also Read: റഹമത്തിനും ഇസ്മത്തിനും സെഞ്ചുറി; മുസറബാനിയുടെ തീക്കാറ്റില്‍ അഫ്ഗാന്റെ ലീഡ് 277ല്‍ ഒതുങ്ങി

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചതിനുശേഷം ഇന്ത്യ മത്സരിക്കാത്ത ആദ്യ ഫൈനലാണ് ഇത്തവണത്തേത് എന്ന പ്രത്യേകതയും ഇത്തവണത്തെ ഫൈനലിനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News