ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകര്‍ച്ച

ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകര്‍ച്ച. ആദ്യ ഇന്നിംഗ്സില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആതിഥേയര്‍ 55 റണ്‍സിന് പുറത്തായി. ഓപ്പണര്‍ എയ്ഡന്‍ മര്‍ക്രാം, ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗര്‍, ടോണി ഡി സോര്‍സി, ഡേവിഡ് ബെഡിങ്ഹാം, മാര്‍കോ ജാന്‍സന്‍, കെയ്ല്‍ വെരെയ്ന്‍ എന്നിവരുടെ വിക്കറ്റാണ് സിറാജ് നേടിയത്. ജസ്പ്രീത് ബുമ്രയും മുകേഷ് കുമാറും രണ്ട് വിക്കറ്റുകള്‍ വീതം നേടി.

Also Read : മാധ്യമങ്ങളെ പേടിച്ച മോദി; ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അവസാന പത്രസമ്മേളനം നടന്നിട്ട് ഇന്ന് കൃത്യം 10 വര്‍ഷം

ആദ്യകളിയിലെ വന്‍ തോല്‍വിയുടെ ക്ഷീണത്തിലാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയത്. രണ്ടുമത്സര പരമ്പര കൈവിടാതിരിക്കാന്‍ ജയം അനിവാര്യമാണ്. സെഞ്ചൂറിയനിലെ ഒന്നാംടെസ്റ്റില്‍ ഇന്നിങ്സിനും 32 റണ്ണിനുമാണ് ഇന്ത്യ കീഴടങ്ങിയത്. രണ്ടരദിവസംകൊണ്ട് പോരാട്ടം അവസാനിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News