കൊഹ്ലിക്കരുത്തില്‍ ഇന്ത്യ അടിച്ചെടുത്തത് 326 റണ്‍സ്, ബാവുമയും സംഘവും ബാറ്റിങ്ങിനിറങ്ങി

ഇത്തവണത്തെ ലോകകപ്പില്‍ ഏറ്റവും കരുത്തരായ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലെ മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സ് പൂര്‍ത്തിയായി. 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്, വിരാട് കൊഹ്ലിയുടെ സെഞ്ച്വറിയാണ് ഇന്ത്യന്‍ സ്‌കോറിന്‍റെ നെടും തൂണായത്. 121 പന്തില്‍ നിന്ന് 101 റണ്‍സ് നേടി കൊഹ്ലി പുറത്താകാതെ നിന്നു. 87 പന്തില്‍ 77 റണ്‍സ് നേടിയ ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ബാറ്റിങിന് ശക്തി പകര്‍ന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ രോഹിത് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 24 പന്തില്‍ 40 റണ്‍സ് നേടിയ രോഹിതും 24 പന്തില്‍ 23 നേടിയ ഗില്ലും പുറത്തായതിന് പിന്നാലെ ശ്രദ്ധിച്ച് കളിച്ച കൊഹ്ലി ശ്രേയസ് സഖ്യമാണ് ഇന്ത്യന്‍ ഇന്നിങ്‌സ് കെട്ടിപ്പടുത്തത്. ശ്രേയസിന് പിന്നാലെ എത്തിയ രാഹുല്‍ 6 റണ്‍സെടുത്ത് പുറത്തായി. വമ്പനടികള്‍ക്ക് ശ്രമിച്ച് സൂര്യകുമാര്‍ 14 പന്തില്‍ 22 റണ്‍സെടുക്കുമ്പോഴേക്കും ഷംസിയുടെ പന്തില്‍ ഡികോകിന്‍റെ കൈയിലൊതുങ്ങി. ഇവര്‍ക്ക് പിറകെയെത്തിയ ജഡേജ 15 പന്തില്‍ 29 റണ്‍സടിച്ച് ഇന്ത്യന്‍ ഇന്നിങിസിനെ അവസാന ലാപില്‍ വേഗത്തിലാക്കി.

ALSO READ: ‘വിട ബുക് മൈ ഷോ’, കേരളം ഇനി ‘എൻ്റെ ഷോ’ ആപ്പ് ഭരിക്കും’, പദ്ധതിയുമായി കേരള സർക്കാർ; ഒന്നര രൂപ മാത്രം അധിക ചാർജ്

ലുങ്കി എന്‍ഗിഡി, മാര്‍ക്കോ ജാന്‍സന്‍, കാഗിസോ റബാഡ, കേശവ് മഹാരാജ്, തബ്‌റെയ്‌സ് ഷംസി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. സ്പിന്നര്‍ കേശവ് മഹാരാജ് ഇന്ത്യന്‍ ബാറ്റര്‍മാരെ വെള്ളം കുടിപ്പിച്ചു. 10 ഓവറില്‍ വെറും 30 റണ്‍സാണ് മഹാരാജ് വഴങ്ങിയത്. ഡി കോകും ബാവുമയും മര്‍ക്രവും അടങ്ങുന്ന അതിശക്തരായ സൗത്താഫ്രിക്കയ്ക്ക് 326 റണ്‍സ് ഒരു ബാലികേറാമലയല്ല. ഇനിയെല്ലാം ബുമ്രയുടെയും സഖ്യത്തിന്റെയും കയ്യിലാണ്.

ALSO READ: ‘തകർന്ന കുടുംബത്തിലെ കുട്ടികൾ പ്രതിസന്ധികൾ നേരിടില്ല’; കങ്കണക്ക് മറുപടിയുമായി ആമിർ ഖാന്റെ മകൾ ഇറ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News