ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്, ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ അജിന്‍ക്യ രഹാനെയെയും ഉള്‍പ്പെടുത്തി. ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിങ്ങനെ മൂന്നു സ്പിന്നര്‍മാരാണ് ടീമിലുള്ളത്. അഞ്ച് പേസര്‍മാരും ടീമിലുണ്ട്. കെ.എസ്. ഭരത് ആണ് വിക്കറ്റ് കീപ്പര്‍. ലണ്ടനിലെ ഓവലില്‍ ജൂണ്‍ ഏഴു മുതല്‍ 11 വരെയാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനല്‍ പോരാട്ടം നടക്കുന്നത്.

ഇന്ത്യന്‍ ടീം രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, കെ.എല്‍. രാഹുല്‍, കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ഷാര്‍ദൂല്‍ ഠാക്കൂര്‍, മുഹമ്മദ് ഷാമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്ഘട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News