ടി20 വനിതാ ലോകകപ്പിൽ ഇന്ത്യക്ക് തോൽവിയോടെ തുടക്കം

India vs New zealand t20 Women Worldcup

ടി20 വനിതാ ലോകകപ്പ് ആദ്യ മത്സരത്തിൽ ഇന്ത്യക്ക് കനത്ത തോൽവി. ടൂർണമെന്റിലെ ഗ്രൂപ്പ് എ മത്സരത്തിൽ 58 റൺസിനാണ് ന്യൂസീലൻഡിനോട് ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് 4 വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. 19 ഓവറിൽ 102 റൺസിന് ഇന്ത്യയുടെ പോരാട്ടം അവസാനിക്കുകയായിരുന്നു.

Also Read: സംസ്ഥാന സ്‌കൂള്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ നാല്‍പ്പത് കിലോ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി റോജര്‍ മനോജ്

ന്യൂസിലൻഡ് ക്യാപ്റ്റനായ സോഫി ഡിവൈന്റ് ഹാഫ് സെഞ്ച്വറിയുടെ ബലത്തിലാണ് കിവികൾ മെച്ചപ്പെട്ട സ്കോറിലെത്തിയത്. 36 പന്തിൽ 57 റൺസാണ് സോഫി ഡിവൈൻ നേടിയത്. പുറത്താകാതെ 34 റൺസെടുത്ത ജോർജ്ജിയ പ്ലിമ്മറും 27 റൺസെടുത്ത സൂസി ബെയ്റ്റ്സുമാണ് ന്യൂസീലൻഡിന്റെ മറ്റ് പ്രധാന സ്കോറർമാർ.

Also Read: പഷ്തൂണ്‍ വേഷത്തില്‍ സുന്ദരനായി റാഷിദ് ഖാന്‍ പുതുജീവിതത്തിലേക്ക്; വൈറലായി അഫ്ഗാന്‍ താരത്തിന്റെ വിവാഹം

15 റൺസ് നേടിയ ഹർമൻപ്രീത് കൌറാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ന്യൂസീലൻഡിനു വേണ്ടി റോസ്മേരി മൈർ 4 വിക്കറ്റും, ലിയ തഹാഹു 3 വിക്കറ്റും വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News